ഗുജറാത്ത് കലാപം: ഗര്‍ഭിണിയുടെ വയര്‍ കീറിയില്ലെന്ന്

2002 മാര്‍ച്ച് രണ്ടിന് ഗുജറാത്തിലെ നരോദപാട്യയില്‍ നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ട കൗസര്‍ബാനു ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹമാണ് കനോറിയ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
കൊല്ലപ്പെടുമ്പോള്‍ കൗസര്‍ബാനു എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ബാനുവിനെ കൊല്ലപ്പെടുത്തിയ ശേഷം വയറുപിളര്‍ന്ന് ഭ്രൂണം തീയിലെറിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാനു മരിച്ചെങ്കിലും ഭ്രൂണം ഉദരത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് കനേറിയ സത്യവാങ്മൂലത്തില്‍ വിശദീകരിയ്ക്കുന്നു.
മരണകാരണമായ മുറിവുകള്‍ ബാനുവിന്റെ ശരീരത്തിലുണ്ടായിരുന്നില്ല. ഭ്രൂണത്തിന് രണ്ടര കിലയോളം തൂക്കവുമുണ്ടായിരുന്നു. പൊള്ളലേറ്റത് മൂലമാണ് അവര്‍ കൊല്ലപ്പെട്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഗര്‍ഭിണിയെ വയറുകീറി കൊലപ്പെടുത്തിയെന്ന ആരോപണം നേരത്തെ സംസ്ഥാന സര്‍ക്കാരും നിഷേധിച്ചിരുന്നു.












Click it and Unblock the Notifications