റെയില്‍വേ ഭൂപടത്തില്‍ കൊല്‍ക്കത്ത കടലില്‍

കൊല്‍ക്കത്തയെ രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ ബംഗാള്‍ ഉള്‍ക്കടലില്‍. ഫലത്തില്‍ ബംഗാള്‍ ഉല്‍ക്കടലില്‍പ്പോലും റെയില്‍വേ സേവനം ലഭ്യമാണെന്ന് ഭൂപടം കാണുന്നവര്‍ക്ക് തെറ്റിദ്ധരിയ്ക്കാം.
മഹാരാജാ എക്‌സ്പ്രസിന്റെ റൂട്ട് വിശദീകരിച്ച് റയില്‍വേ മന്ത്രാലയം പുറത്തിറക്കിയ പരസ്യത്തിലാണു ഗുരുതരമായ തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്.
റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പുതിയ തീവണ്ടി ഫഌഗ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതാണു പരസ്യം. സംഭവത്തില്‍ കിഴക്കന്‍ റെയില്‍വേ അധികൃതര്‍ ക്ഷമചോദിച്ചിട്ടുണ്ട്.
സംഭവത്തെ ബിജെപി നിശിതമായി വിമര്‍ശിച്ചു. യുപിഎ സര്‍ക്കാര്‍ കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ലെന്നു ബി.ജെ.പി. നേതാവ് സുമിത്ര മഹാജന്‍ കുറ്റപ്പെടുത്തി.
യാത്രക്കാര്‍ക്ക് സൗകര്യത്തിനായാണ് പരസ്യത്തില്‍ ഭൂപടം നല്‍കിയത്. അല്ലാതെ ഇത് വിവാദമുണ്ടാക്കാനായി തങ്ങള്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് പരസ്യ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് അരുണാചലിനെ ചൈനയുടെ ഭാഗമായി ചിത്രീകരിക്കുകയും കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കുകയും ചെയ്ത ഗുഗിള്‍ മാപ്പിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം രാജ്യം തന്നെ അവിടുത്തെ സ്ഥലങ്ങള്‍ അയല്‍രാജ്യത്തിന്റേതായി ചിത്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications