തരൂരിന്റെ വരുമാനത്തെക്കുറിച്ച് അന്വേഷിക്കണം: ഡിഫി

കേരളത്തിന് ഐപിഎല്‍ ടീം ഉണ്ടാകുന്നത് സന്തോഷകരമാണ്. എന്നാല്‍ 1533 കോടി രൂപ ചെലവിട്ട് ടീം ലേലത്തില്‍ പിടിച്ച കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ കാര്‍മികനാകാന്‍ മാത്രം ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെറ വരുമാനസ്രോതസ് എന്താണെന്ന് വെളിപ്പെടേണ്ടതുണ്ട്- ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം റോണ്‍ഡിവൂ സ്‌പോര്‍ട്‌സ് വേള്‍ഡില്‍ തനിക്ക് പങ്കാളിത്തമില്ലെന്ന് തരൂര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയ്ക്കായി ലേലം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും മാത്രമേ ചെയ്തിട്ടുള്ളു.
നേരിട്ട് പങ്കുകൊള്ളാനുള്ള വിഭവശേഷിയോ സമയമോ എനിക്കില്ല, പൂര്‍ണമായും വ്യാവസായിക ചിന്താഗതിയുള്ളവരുടെ വ്യാവസായിക തീരുമാനം മാത്രണമാണത്- എന്നാണ് തരൂര്‍ വിശദീകരണം നല്‍കിയിരുന്നത്.












Click it and Unblock the Notifications