Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയുടെ വസതിയ്ക്ക് വ്യാജ ബോംബ് ഭീഷണി

Kodiyeri Balakrishnan
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വസതിയ്ക്ക് വ്യാജ ബോംബ് ഭീഷണി. പോലീസ് മെസേജിങ് സെന്ററിലേക്കാണ് ഭീഷണിയെത്തിയത്. ഞായറാഴ്ച വൈകീട്ട് 5.21നാണ് എസ്എംഎസ് വഴി പരാതികള്‍ അയയ്ക്കുന്ന സംവിധാനത്തിലേക്ക് ഭീഷണിയെത്തിയത്.

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും 5.45ന് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പോലീസിന്റെ പരാതി സ്വീകരിക്കുന്ന 9497900000 എന്ന നമ്പരിലാണ് ഭീഷണി വന്നത്. ഭീഷണിവരുമ്പോള്‍ മന്ത്രി തലശേരിയിലായിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ്‌സ്‌ക്വാഡും അടക്കമുള്ള വന്‍ പോലീസ് സംഘം മന്ത്രിയുടെ വഴുതയ്ക്കാട് ടാഗോര്‍ നഗറിലുള്ള വസതിയിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപ റോഡുകളിലും വീടുകളുടെ പരിസരത്തും പരിശോധന നടത്തി.

ഭീഷണിയെ തുടര്‍ന്ന് സുരക്ഷയ്ക്കായി മന്ത്രിയുടെ വീട്ടില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതിനിടെ ബോംബ് ഭീഷണി അയച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം ജില്ലയിലെ സൗത്ത്‌ മഴുവന്നൂര്‍ സാമ്പ്രക്കല്‍ പുത്തന്‍പുരയില്‍ ജോവിസ്‌ സാജു(25)വാണ്‌ എസ്‌എംഎസ്‌ സന്ദേശമയച്ച്‌ ഒന്നര മണിക്കൂറിനുള്ളില്‍ പോലീസിന്റെ പിടിയിലായത്‌.

ഇയാള്‍ ഒന്നരവര്‍ഷമായി മനോരോഗചികില്‍സയിലാണെന്നു പോലീസ്‌ പറഞ്ഞു. സന്ദേശം ലഭിച്ചയുടന്‍ അന്വേഷണമാരംഭിച്ച പോലീസ്‌, നമ്പറിന്റെ ഉടമയെ കണ്ടെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+