ഇന്ത്യക്കാരിക്ക് പീഡനം: ജനം പൊലീസിനെ ആക്രമിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു.18കാരിയായ പെണ്‍കുട്ടിയെ സ്ബ ഇന്‍സ്‌പെക്ടറാണ് മാനഭംഗപ്പെടുത്തിയത്.
നേപ്പാളിലെ ധാന്‍ഷുവ ജില്ലയിലെ പ്രശസ്തമായ ജനാക്പൂരില്‍ ജാനകീ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയും കാമുകനും ഇവിടെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയ ഇരുവരും ജാനകീ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിയ്ക്കാനാണ് ഇവിടെയെത്തിയത്.
എന്നാല്‍ ഇവര്‍ താമസിയ്ക്കുന്ന ലോഡ്ജില്‍ വെച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാബു റാം ധാ യുവാവിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ പ്രകോപിതരായ ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിയ്ക്കുകയായിരുന്നു.
ആക്രമണത്തില്‍ എട്ടോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്‌റ്റേഷന് പുറമെ ഇവിടെയുണ്ടായിരുന്ന ആംബുലന്‍സും ജനക്കൂട്ടം തകര്‍ത്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ലാത്തിചാര്‍ജ്ജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആരോപണവിധേയനായ എസ്‌ഐയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.അതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications