വൃദ്ധര്‍ക്ക് സഹായഹസ്തവുമായി പൊലീസ് ഇനി വീട്ടില്‍

വൃദ്ധര്‍ പോലീസ്‌സ്‌റ്റേഷനില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ പൊലീസ് ഉടന്‍ അവരുടെ അടുത്തെത്തണമെന്നും ഉത്തരവില്‍ പറയുന്നു.
മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന വയോജനനയത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലും വയോജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍പ്പോലും പീഡനങ്ങള്‍ കൂടുന്ന സാഹചര്യത്തിലുമാണ് ഡിജിപി ഉത്തരവിറക്കിയത്.
എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും സഹായം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പക്കാന്‍ അതതു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കും. ആളുടെ പേര്, വയസ്സ്, മേല്‍വിലാസം, തൊട്ടടുത്തുതാമസിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഈ രജിസ്റ്ററിലുണ്ടാകും.
മാസത്തില്‍ ഒരു തവണയെങ്കിലും പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പ്രതിനിധി ഒരു സാമൂഹികപ്രവര്‍ത്തകനൊപ്പം ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിക്കും.
വയോജനങ്ങളുടെ ക്ഷേമത്തിനായി സ്‌റ്റേഷനില്‍ രൂപീകരിക്കുന്ന വളണ്ടിയര്‍ കമ്മിറ്റി ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടണം. ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്താന്‍ എല്ലാപോലീസ് സ്‌റ്റേഷനിലും പ്രത്യേക രജിസ്റ്ററുകള്‍ ഉണ്ടാകും.
സംഭവം, കേസ് രജിസ്റ്റര്‍ ചെയ്ത തിയ്യതി, പ്രതിയുടെ പേര് എന്നിവയ്ക്കുപുറമേ കേസന്വേഷണത്തിന്റെ പുരോഗതിയും രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ അറിയാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് രജിസ്റ്റര്‍ പരിശോധിക്കാം.
ഇത്തരം കേസുകളുടെ വിവരങ്ങള്‍ എല്ലാ മാസവും പത്താംതീയതി പോലീസ്‌സ്‌റ്റേഷനില്‍നിന്ന് എസ്.പിയ്ക്ക് സമര്‍പ്പിക്കണം. കേസിന്റെ വിശദാംശങ്ങള്‍, അന്വേഷണ പുരോഗതി, തുടര്‍നടപടികള്‍ എന്നിവ വിലയിരുത്തുന്ന റിപ്പോര്‍ട്ട് എല്ലാ മാസവും ഇരുപതാം തീയതി പോലീസ് സൂപ്രണ്ട് ഡിജിപിക്കും ജില്ലാ മജിസ്‌ട്രേട്ടിനും അയയ്ക്കണം. മൂന്നുമാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് ഡി.ജി.പി. സര്‍ക്കാരിനു സമര്‍പ്പിക്കും. പരമാവധി കേസുകളില്‍ പോലീസ് സ്‌റ്റേഷനില്‍ത്തന്നെ തീര്‍പ്പുകല്പിക്കും.












Click it and Unblock the Notifications