കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹില്ലരിയുടെ ചിതാഭസ്മം എവറസ്റ്റിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Nepalese Sherpa guide Apa displays a Buddha statue which he will be carrying with him on his next expedition to Mount Everest Read more: http://www.dailymail.co.uk/news/worldnews/article-1262802/Sir-Edmund-Hillarys-ashes-scattered-Mount-Everest.html#ixzz0k6ftNfvg
വെല്ലിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ആദ്യമായി കീഴടക്കിയ ന്യൂസിലന്റ് സ്വദേശി എഡ്മണ്ട് ഹിലാരിയുടെ ചിതാഭസ്മം എവറസ്റ്റില്‍ നിക്ഷേപിയ്ക്കാനുള്ള നീക്കത്തിന് പിന്തുണയുമായി കുടുംബാംഗങ്ങള്‍.

'ഇതൊരു നല്ല ആലോചനയാണ്.. ഇതില്‍ ഞാന്‍ പൂര്‍ണ സന്തോഷവാനാണ്' ഹിലരിയുടെ മകന്‍ പീറ്റര്‍ പറഞ്ഞു. എന്നാല്‍ എവറസ്റ്റില്‍ ചിതാഭസ്മം നിക്ഷേപിയ്ക്കുന്നതിന് പകരം ബുദ്ധ കേന്ദ്രത്തില്‍ സൂക്ഷിച്ചാല്‍ മതിയെന്നു പര്‍വതാരോഹകന്‍ ഗ്രാമി ഡിങ്കള്‍ റേഡിയോ ന്യൂസിലാന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2008ല്‍ ഹില്ലരിയുടെ മരണത്തിനു ശേഷം ചിതാഭസ്മം ഓക് ലാന്‍ഡിലെ സമുദ്രത്തില്‍ നിമജ്ജനം ചെയ്തിരുന്നു. കുറച്ച് ചിതാഭസ്മം കിഴക്കന്‍ നേപ്പാളിലെ കുന്‍ഡേ ജില്ലയിലെ ബുദ്ധസന്യാസി മഠത്തിലും സൂക്ഷിച്ചിട്ടുണ്ട്. 1953 മെയ് 29 നാണ് ഹി്‌ലാരിയും ഷെര്‍പ്പ നോര്‍ഗെ ടെന്‍സിങും ചരിത്രം കുറിച്ച് എവറസ്റ്റിന്റെ നെറുകയിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X