മാവോ ആക്രമണം: ചിദംബരം റായ്‍പൂരില്‍

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിംഗുമായും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിന്റെ വിശദാംശങ്ങള്‍ ചിദംബരം ചര്‍ച്ച ചെയ്യും. മാവോയിസ്റ്റുകള്‍ക്കെതിരായ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി പൈലറ്റില്ലാ നിരീക്ഷണ വിമാനം പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ബുധനാഴ്ച ദന്തേവാഡയില്‍ മാവോവാദികള്‍ നടത്തിയ അതിശക്തമായ ആക്രമണത്തില്‍ മലയാളി ഉള്‍പ്പടെ 76 സുരക്ഷാഭടന്മാര്‍ മരിച്ചത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിആര്‍പിഎഫ് ജവാനായ പെരുമ്പാവൂര്‍ ഐരാപുരം ഈരോത്ത് വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകന്‍ കെ. രാജേഷ് (29) ആണ് മരിച്ച മലയാളി.
സിപിഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗമായ ജനവിമോചന ഒളിപ്പോര്‍ സേനയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സുരക്ഷാസേനയ്ക്കുനേരെ മാവോവാദികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഏറ്റവും മാരകമായതാണ് ചൊവ്വാഴ്ച രാവിലെ ദന്തെവാഡയിലെ ചിന്തല്‍നര്‍ മുക്രാന വനമേഖലയില്‍ നടന്നത്.
സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആഭ്യന്തരമന്ത്രി പി ചിദംബരവുമായി അടിയന്തരചര്‍ച്ച നടത്തി. സുരക്ഷാസേനയുടെ നടപടിയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മാവോവാദികളുടെ കെണിയിലേക്ക് അവര്‍ ചെന്നു കയറിയതാണോയെന്ന് സംശയമുണ്ടെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മാവോവാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications