രക്തസ്രാവത്തെത്തുടര്‍ന്ന് ബാലവധു മരിച്ചു
സനാ(യെമന്‍): പന്ത്രണ്ടുകാരിയായ നവവധു രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ശൈശവ വിവാഹം സാധാരണ സംഭവമായ യമനില്‍ നിന്നാണ് യുനിസെഫ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തന്നേക്കാള്‍ മൂന്നിരട്ടി പ്രായമുള്ള പുരുഷനെ വിവാഹം ചെയ്ത എലാം മാഹ്ദിയാണ് മരിച്ചത്. യെമനിലെ ഹാജ്ജാ പ്രവിശ്യയിലാണ് സംഭവം നടന്നത്.
ലൈംഗിക ബന്ധത്തെത്തുടര്‍ന്നാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തതെന്ന് സനായിലെ യൂണിസെഫ് റീജണല്‍ ഡയറക്ടര്‍ സിഗ്രിത് കാഗ് അറിയിച്ചു.
2009 സെപ്റ്റംബറില്‍ പന്ത്രണ്ടുകാരി പ്രസവത്തെത്തുടര്‍ന്ന് മരിച്ച സംഭവം ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാലവിവാഹത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് യെമന്‍.
മിക്കപ്പോഴും ഇരട്ടിയിലേറെ പ്രായമുള്ളവരെയാണ് കുട്ടികള്‍ക്ക് വിവാഹം ചെയ്യേണ്ടിവരുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും രക്ഷിതാക്കള്‍ക്ക് മടിയാണ്.
അതിനാല്‍ അജ്ഞതയും മറ്റു സാമൂഹിക സാഹചര്യങ്ങളും ചേര്‍ന്ന് പെണ്‍കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. പത്തുവയസ്സിലാണ് മിക്ക പെണ്‍കുട്ടികളെയും വിവാഹം ചെയ്തയയ്ക്കുന്നത്.












Click it and Unblock the Notifications