കൊച്ചി ടീമിന്റെ അനുമതി റദ്ദാക്കാന്‍ നീക്കം: തരൂര്‍

ബിനാമിയെ നിര്‍ത്തി താന്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണം അപമാനകരവും വേദനയുണ്ടാക്കുന്നതുമാണ്. കൊച്ചി ആസ്ഥാനമാക്കി ഐപിഎല്‍ ടീമിനെ റോണ്‍ഡിവൂ കണ്‍സോഷ്യം ലേലത്തില്‍ പിടിച്ചതിന് ശേഷം ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയ്ക്കാണ് ടീമിനായി പ്രവര്‍ത്തിച്ചത്.
ഐപിഎല്‍ ലേലത്തില്‍ ടീമിനെ ലഭിയ്ക്കുന്നതിന് എങ്ങനെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും തരൂര്‍ ചോദിച്ചു. കൊച്ചി ഐപിഎല്‍ ടീമിന്റെ അനുമതി റദ്ദാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചില ഇടപെടലുകള്‍ നടത്തേണ്ടി വന്നത്. ടീമിനായി മന്ത്രിയുടെ ഓഫീസ് ദുരപയോഗം ചെയ്തിട്ടില്ല. തനിയ്ക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലെന്നും തരൂര്‍ പ്രസ്താവനയില്‍ പറയുന്നു.
നേരത്തേ തരൂര്‍ വിഷയത്തിലെ ബഹളം മൂലം സഭ നിര്‍ത്തി വച്ചിരുന്നു. തരൂരിനെതിരെ ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളെക്കുറിച്ച് ചോദ്യോത്തര വേള നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തി വച്ച് തരൂര്‍ വിവാദം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഭരണപക്ഷം തള്ളി. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനാല്‍ 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. 12 മണിയ്ക്ക് സഭ ചേര്‍ന്നപ്പോഴാണ് തരൂരിന്റെ പ്രസ്താവനയുണ്ടായത്.
എന്നാല്‍ മറുപടി നല്‍കാനെഴുന്നേറ്റ തരൂരിനെ ആദ്യ ഘട്ടത്തില്‍ പ്രതിപക്ഷം സംസാരിയ്ക്കാനനുവദിച്ചില്ല. തരൂരിന്റെ രാജിയില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പിന്നീട് സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം തരൂര്‍ പ്രസ്താവന സഭയുടെ മേശപ്പുറത്ത് വച്ചു.












Click it and Unblock the Notifications