കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിത സിഐഡി കസ്റ്റഡിയില്‍

  • By Lakshmi
Google Oneindia Malayalam News

Ranjita
ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയുടെ വിവാദ വിഡിയോ ടേപ്പില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ നടി രഞ്ജിതയെ കര്‍ണാടക സിഐഡി ചോദ്യം ചെയ്തു.

ബുധനാഴ്ച രാത്രി ബാംഗ്ലൂരിലെത്തിച്ച രഞ്ജിതയെ രഹസ്യകേന്ദ്രത്തിലാണു ചോദ്യം ചെയ്യുന്നത്. നിത്യാനന്ദയുടെ സിഐഡി കസ്റ്റഡി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് രഞ്ജിതയെ ചോദ്യം ചെയ്യുന്നത്

വിവാദ സിഡി സംബന്ധിച്ച് നിത്യാനന്ദ ഇതുവരെ നല്‍കിയ വിവരങ്ങളുടെ യഥാര്‍ഥ സ്ഥിതി രഞ്ജിതയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

ലൈംഗികവിവാദത്തിന് പിന്നാലെ ഒളിവില്‍പ്പോയ രഞ്ജിത ഒരു തമിഴ് മാഗസിന് അഭിമുഖം നല്‍കിയിരുന്നവെങ്കിലും പിന്നീട് ഇവര്‍ എവിടെയാണെന്നതു സംബന്ധി്ച്ച് ഒരു വിവരവുമില്ലായിരുന്നു. ഇതിനിടെ ര്ഞ്ജിത കേരളത്തിലാണ് ഒളിവില്‍ക്കഴിയുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ സിഐഡികള്‍ ആവശ്യപ്പെട്ടതുപ്രകാരം ആന്ധ്രയില്‍ നിന്നാണ് രഞ്ജിത ബാംഗ്ലൂരില്‍ എത്തിയത്. കേസില്‍ എല്ലാതരത്തിലും സഹകരിക്കാമെന്ന് നടി സിഐഡികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് രഞ്ജിതയെ കേസില്‍ സാക്ഷിയാക്കുമെന്നാണ് അറിയുന്നത്.

മൂന്നു തവണയായി എട്ടു ദിവസം കസ്റ്റഡിയില്‍ കിട്ടിയെങ്കിലും ചോദ്യംചെയ്യലുമായി നിത്യാനന്ദ ഇതേവരെ സഹകരിച്ചില്ല. നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുദിവസം ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായും വന്നു. അതുകൊണ്ടു കസ്റ്റഡി നീട്ടിക്കിട്ടാല്‍ പൊലീസ് ശ്രമിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X