Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍പ്പിനും ലയനത്തിനും കളമൊരുങ്ങി

PC Thomas
കോട്ടയം: കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെള്ളിയാഴ്ച മാണി വിഭാഗത്തില്‍ ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിയ്ക്കും.

കോട്ടയത്ത് പാര്‍ട്ടി കേന്ദ്ര ഓഫീസില്‍ ചേരുന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗമാണ് മുന്നണി വിടാനും മാണി വിഭാഗത്തില്‍ ലയിക്കാനുമുള്ള തീരുമാനം കൈക്കൊള്ളുക. സംസ്ഥാന മന്ത്രിസഭയില്‍ നിന്നുള്ള പിജെ ജോസഫിന്റെ രാജിപ്രഖ്യാപനവും വെള്ളിയാഴ്ച ഉണ്ടാവുമെന്നാണ് അറിയുന്നത്.

അതേ സമയം ജോസഫ് വിളിച്ചു ചേര്‍ത്ത യോഗം ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് പിസി തോമസിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം വെള്ളിയാഴ്ച രാവിലെ കോട്ടയത്ത് സമാന്തര സംസ്ഥാന കമ്മിറ്റിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

രാവിലെ 10.30ന് പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന യോഗം പിജെ ജോസഫിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കി പുതിയ ചെയര്‍മാനെ പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ കണ്ട് പിന്തുണ ഉറപ്പാക്കിയ ശേഷമാണ് പിസി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കം നടത്തുന്നത്.

പിസി തോമസ്, സ്‌കറിയാ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരാണ് പിണറായിയുമായി ചര്‍ച്ച നടത്തിയത്. മുന്നണിയില്‍ കേരള കോണ്‍ഗ്രസ്സായി തുടരാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് ഇവര്‍ സിപിഎം നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചത്. പിണറായി വിജയന്‍ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.

പാര്‍ട്ടി പിളരുമെന്ന് ഉറപ്പായതോടെ 300 അംഗ സംസ്ഥാന കമ്മിറ്റിയിലേയും പോഷക സംഘടനകളുടെയും ജില്ലാ കമ്മിറ്റികളുടെയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+