തരൂരിന്റെ പിന്‍ഗാമി; ചര്‍ച്ചകള്‍ സജീവം

കേന്ദ്ര മന്ത്രി സഭയില്‍ നായര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് എന്‍എസ്എസ് കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ട സാഹചര്യത്തില്‍ ആര്‍ക്കു നറുക്കുവീഴുമെന്നുള്ളതാണ് ഇനി കാണാനുള്ളത്.
ജാതിപ്രാതിനിധ്യ നിലപാടില്‍ എന്‍എസ്എസ്. ഉറച്ചുനിന്നാല്‍ മുന്‍ മന്ത്രിയും ആലപ്പുഴ എം.പിയുമായ കെ.സി.വേണുഗോപാല്‍, കോഴിക്കോട് എം.പി എം.കെ.രാഘവന്‍, കൊല്ലം എം.പി എന്‍. പീതാംബരക്കുറുപ്പ് എന്നിവരില്‍ നിന്നാരെയെങ്കിലും കോണ്‍ഗ്രസിന് മന്ത്രിസ്ഥാനത്തേയ്ക്ക് തീരുമാനിക്കേണ്ടിവരും.
എന്നാല്‍ എന്‍എസ്എസിന് കെ.സി.വേണുഗോപാലിനോടു വലിയ മമതയില്ല. അങ്ങനെ നോക്കുമ്പോള്‍ കോഴിക്കോട് എം.പി എം.കെ.രാഘവന് മന്ത്രിപദം ലഭിക്കാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. പീതാംബരക്കുറുപ്പിന്റെ ഇടക്കിടെയുള്ള ചുവടുമാറ്റങ്ങളില്‍ കോണ്‍ഗ്രസിന് അനിഷ്ടമുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെടാന്‍ സാധ്യത കുറയും.
മന്ത്രി ആരെന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ നിലപാടായിരിക്കും നിര്‍ണായകമാവുകയെന്നാണ് കരുതപ്പെടുന്നത്. പി.സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ്, കെ.സുധാകരന്‍ തുടങ്ങി സീനിയര്‍ നേതാക്കള്‍ ഉണ്ടെങ്കിലും എന്‍എസ്എസ് കടുംപിടുത്തം തുടര്‍ന്നാല്‍ ഇവരിലാര്‍ക്കും ആ പദവിയിലെത്താന്‍ കഴിയില്ല.
സിപിഎം എന്‍എസ്എസ് പ്രീണന നയം കാര്യമായി തുടങ്ങിയിട്ടുള്ളതിനാല്‍ എന്‍എസ്എസിന്റെ താല്‍പര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.
കേരളത്തില്‍ നിന്നുളള കേന്ദ്രമന്ത്രിമാരില്‍ വയലാര്‍ രവിയും മുല്ലപ്പളളി രാമചന്ദ്രനും ഈഴവ വിഭാഗത്തില്‍ നിന്നും എ.കെ.ആന്റണിയും കെ.വിതോമസും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഇ.അഹമ്മദ് മുസ്ലീം വിഭാഗത്തില്‍ നിന്നുളളവരാണ്്. അതിനാല്‍ തന്നെ കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന വേണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം ന്യായമാണെന്നു കരുതുന്നവരും കോണ്‍ഗ്രസിലുണ്ട്.
നായര്‍ സമുദായാംഗമായിരുന്നിട്ടും താന്‍ ഡല്‍ഹി നായരാണെന്ന മുന്‍ മന്ത്രി ശശി തരൂരിന്റെ പ്രസ്താവന മുമ്പ് എന്‍.എസ്.എസിന്റെ എതിര്‍പ്പിനു ഇടയാക്കിയിരുന്നു. എന്‍.എസ്.എസിന്റെ പ്രാതിനിധ്യം കേന്ദ്ര മന്ത്രിസഭയില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിമാര്‍ക്ക് എന്‍എസ്എസ് ആസ്ഥാനത്തു വിലക്കേര്‍പ്പെടുത്താന്‍ വരെ എന്‍എസ്എസ്. നേതൃത്വം അന്ന് തയാറായിരുന്നു












Click it and Unblock the Notifications