Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: റെയ്ഡില്‍ കുടുങ്ങിയത് പൊലീസ്

Kerala Police
കൊച്ചി: മെയ് ദിനത്തില്‍ അനാശാസ്യത്തിന് ആറ് പൊലീസുകാര്‍ അറസ്റ്റിലായി. ശനിയാഴ്ച അടിമാലിയിലെ ലോഡ്ജില്‍ ഒത്തുകൂടിയ രണ്ട് പൊലീസുകാരും രണ്ട് പൊലീസുകാരികളുമാണ് റെയ്ഡിനിടെ കുടുങ്ങിയത്.

അനാശാസ്യത്തിന് പിടിയിലായത് പൊലീസുകാരാണെന്ന് മനസിലായതോടെ റെയ്ഡ് നടത്തിയ അടിമാലി പൊലീസ് കേസെടുക്കാതെ സംഭവം മായ്ച്ചു. എന്നാല്‍ സംഭവം സിറ്റി പൊലീസ് കമ്മീഷണറുടെ ചെവിയിലെത്തിയതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ കര്‍ശനനിര്‍ദ്ദേശം വന്നു.

പിടിയിലായ നാലുപേരില്‍ രണ്ടുപേര്‍ ഡ്രൈവര്‍മാരാണ്. ഒരാള്‍ സി.ഐയുടെ ഡ്രൈവറാണ്. പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ചിലര്‍ തന്നെയാണ് ഈ വാര്‍ത്ത ചോര്‍ത്തിയതും.

ശനിയാഴ്ച രാവിലെ സി.ഐയുടെ ഡ്രൈവറും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് അടിമാലിയിലേക്ക് യാത്രപോകാന്‍ തീരുമാനിച്ചു.

നഗരത്തിലെ ഒരു വനിതാപൊലീസുകാരിയും കളമശേരി മേഖലയിലെ ഒരു വനിതാപൊലീസുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാലുപേരും ചേര്‍ന്ന് അടിമാലിയിലെത്തി സുരക്ഷിതമാണെന്ന് ബോധ്യമായ ഒരു ലോഡ്ജില്‍ മുറിയെടുത്തു.

ലോഡ്ജില്‍ അനാശാസ്യം നടക്കുന്നുണ്ടെന്നറിഞ്ഞെത്തിയ അടിമാലി പൊലീസ് നാലുപേരെയും കയ്യോടെ പൊക്കുകയായിരുന്നു. പൊലീസുകാരാണെന്നറിയാതെ ഇവരെ ം അടിമാലി പൊലീസ്സ്‌റ്റേഷനില്‍ എത്തിച്ചു.

ചോദ്യം ചെയ്യലിനിടെയാണ് പൊലീസുകാരാണെന്ന വിവരം വ്യക്തമായത്. മേലുദ്യോഗസ്ഥരെ സംഭവം അറിയിച്ചപ്പോള്‍ സംഭവം പുറത്തറിയാതെ ഒതുക്കാന്‍ നിര്‍ദ്ദേശം വന്നു. എന്നാല്‍ മറ്റൊരു വിഭാഗം പൊലീസുകാര്‍ ഇത് കമ്മീഷണറുടെ ചെവിയില്‍ എത്തുക്കുകയായിരുന്നു. നാലുപേര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+