വിമാനദുരന്തം മരിച്ചവരില്‍ 50ഓളം മലയാളികള്‍

ഇവരിലേറെയും കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളാണ് . കേരളത്തിന് കനത്ത ആഘാതമാണ് ഈ ദുരന്തത്തിലൂടെ നേരിട്ടിരിയ്ക്കുന്നത്.
160 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 104 പേര്‍ പുരുഷന്മാരും 32 പേര്‍ സ്ത്രീകളും 19 പേര്‍ കുട്ടികളും 4 പേര്‍ പിഞ്ചുകുട്ടികളുമാണ്.
അപകടത്തില്‍ നിന്ന് ഏട്ടു പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇതില്‍ അഞ്ച് പേര്‍ മലയാളികളാണ്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. കൃഷ്ണന്‍ മൂഴിക്കുന്ന്, മായിന്‍കുട്ടി, അബ്ദുള്ള ഇസ്മയില്‍, ജി.കെ.പ്രദീപ്, മുഹമ്മദ് ഉസ്മാന്‍ എന്നീ മലയാളികളാണ് രക്ഷപ്പെട്ടത്.












Click it and Unblock the Notifications