മരിച്ചവരുടെ ബന്ധുക്കളെ സൗജന്യമായി എത്തിക്കും

ഇതിനായി ദുബായില്‍നിന്ന് പുറപ്പെടുന്ന എല്ലാ എയര്‍ ഇന്ത്യാ വിമാനങ്ങളിലും അന്‍പതു സീറ്റുകള്‍ ഒഴിച്ചിടും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വിമാനങ്ങളില്‍ മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മംഗലാപുരം വെന്‍ലോക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാറിനാല്‍ കഴിയുന്ന സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
വിമാനം ലാന്‍ഡ് ചെയ്യുന്ന അവസ്ഥയിലായിരുന്നതിനാല്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് മുറുക്കിയിരുന്നു. സീറ്റ്ബല്‍റ്റിട്ടതിനാല്‍ സ്വതന്ത്രമായി ചലിക്കാന്‍ പോലും കഴിയാത്ത നിലയിലിരുന്ന് യാത്രക്കാര്‍ കത്തിക്കരിയുകയായിരുന്നു.
ഇതിനിടെ വിമാനദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കയില്‍ നിന്നും ബോയിങ് കമ്പനി ഉദ്യോഗസ്ഥരും അമേരിക്കയിലെ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിലെ ഉദ്യോഗസ്ഥരും ഉടന്‍ രാജ്യത്തെ്തും. അമേരിക്കയില്‍ നിര്‍മ്മിക്കപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ട് ഇത്രയും പേര്‍ മരിച്ചതിനാല്‍ അതിന്റെ കാരണം അന്വേഷിക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സന്ദര്‍ശനം.


Click it and Unblock the Notifications