Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ബസ് കത്തി 30 മരണം

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ ബസ്സിന് തീപിടിച്ച് കുറഞ്ഞത് 30 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 10 കുട്ടികളും 15 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചല്ലകേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

എതിരെവന്ന മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുമ്പോള്‍ കുഴിയിലേയ്ക്ക് മറിയുകയും തുടര്‍ന്ന് ബസ്സിന്റെ ഡീസല്‍ ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. 10 കുട്ടികളടക്കം 64 പേരാണ് ബസ്സിലുണ്ടായിരുന്നത്. ‍ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2.5 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

ബാംഗ്ലൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ചിത്രദുര്‍ഗ്ഗ. കര്‍ണാടക സര്‍ക്കാരിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സുരാപുരയില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്നു ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+