പന്നിപ്പനി: തിരുവനന്തപുരത്ത് ഗര്‍ഭിണി മരിച്ചു
തിരുവനന്തപുരം: പന്നിപ്പനിയും ഡെങ്കിപ്പനിയും കേരളത്തില്‍ വീണ്ടും ഭീതിപരത്തുന്നു. പന്നിപ്പനിബാധയെത്തുടര്‍ന്ന് ഇരുപതുവയസ്സുള്ള ഗര്‍ഭിണി മരിച്ചു.
ആറുമാസം ഗര്‍ഭിണിയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ആന്‍സിയാണ് മരിച്ചത്. അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍സിയെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെ കോട്ടയത്ത് ഒരു യുവാവ് ഡെങ്കിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചു. കൂരോപ്പട മാമ്പഴയ്ക്കല്‍ സ്വദേശി എംആര്‍ ബിജു(32)ആണ് മരിച്ചത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ബിജു പനി മൂര്‍ച്ഛിച്ചു മണര്‍കാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിജുവിന്റെ ഭാര്യ മഞ്ജുവും പനിമൂലം ചികിത്സയിലാണ്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പനി വ്യാപകമായിട്ടുണ്ട്. കോട്ടയം ജില്ലയില്‍ പനി ബാധിച്ചു രണ്ടു ദിവസത്തിനുള്ളില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ നാലുപേര്‍ മരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട്ടും അടൂര്‍ ഏനാദിമംഗലത്തുമായി 19 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ 40 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കോട്ടയത്തു കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ബാലികയ്ക്കു പന്നിപ്പനിയുടെ ലക്ഷണമുള്ളതായി സ്ഥിരീകരിച്ചു.












Click it and Unblock the Notifications