കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവം കനിഞ്ഞു; 58ല്‍ സിസിലിയ്ക്ക് കണ്‍മണി

  • By Lakshmi
Google Oneindia Malayalam News

മൂവാറ്റുപുഴ: അമ്പത്തിയെട്ടാം വയസ്സില്‍ അമ്മയാവുക, അതും ആദ്യത്തെ രണ്ടു കണ്‍മണികളെയും നഷ്ടപ്പെട്ട ദുഖം മനസ്സിലൊതുക്കി കഴിയുമ്പോള്‍ വീണ്ടും അനുഗ്രഹം പോലെ ഒരു ആണ്‍കുഞ്ഞ്.

അതിന്റെ സന്തോഷത്തിലാണ് തൊടുപുഴ കാഞ്ഞിരപ്പാറ ജോര്‍ജ്ജിന്റെ ഭാര്യ സിസിലി. മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് ടെസ്റ്റ് ട്യൂബ് ചികിത്സാരീതിയിലൂടെ സിസിലി ഒരു ആണ്‍കുഞ്ഞിനു ജന്മംനല്‍കിയത്.

ഈ പ്രായത്തില്‍ അമ്മയാകുന്നത് അത്യപൂര്‍വമാണെന്നും കേരളത്തില്‍ ഇതിനുമുമ്പ് ഇത്തരം കേസുകള്‍ രണ്ടെണ്ണമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ചികിത്സയ്ക്കു നേതൃത്വം നല്‍കിയ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സബൈന്‍ പറഞ്ഞു.

2.3 കിലോഗ്രാം തൂക്കമുളള കുഞ്ഞ് സുഖമായിരിക്കുകയാണ്. രണ്ടു ദിവസത്തിനുശേഷം ഇവര്‍ ആശുപത്രിവിടുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സിസിലിയ്ക്കും ജോര്‍ജിനും ആദ്യംപിറന്ന കുഞ്ഞിന് തലച്ചോറിലുണ്ടായ അസുഖം മൂലം മൂന്നുവയസ് മാത്രമേ ആയുസ് ലഭിച്ചുള്ളൂ. 2008ല്‍ തൊമ്മന്‍കുത്ത് ജലപാതത്തില്‍ വീണ് 16 വയസുള്ള രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ടു.

ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ കൂടിവരുന്ന പ്രായം നിരാശപ്പെടുത്തിയെങ്കിലും ഇവര്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യയിലൂടെ സിസിലി ഗര്‍ഭിണിയായത്.

എറണാകുളം ലക്ഷ്മി ആശുപത്രിയിലാണ് ബീജാണ്ഡങ്ങളുടെ സങ്കലനം ടെസ്റ്റ് ട്യൂബിലൂടെ നടത്തിയത്. തുടര്‍ന്നുളള ചികിത്സകളാണ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ നടത്തിയത്. ശസ്ത്രക്രിയ വരെയുളള ചികിത്സകള്‍ക്ക് എല്ലാംകൂടി ഒരുലക്ഷം രൂപയേ ചെലവു വന്നുളളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X