Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവമായാലും സ്കൂളില്‍ പോകണം

Send 'child goddess' to school: rights body to parents
ഹൈദരാബാദ്: കുട്ടി ദൈവമാണെന്ന് പറഞ്ഞിട്ട് കാര്യമല്ല, പഠിയ്‌ക്കേണ്ട കാലത്ത് പഠിച്ചേ തീരൂ. ഭാവിപ്രവചനത്തിലൂടെ പ്രശസ്തയായ എട്ടുവയസ്സുകാരിയായ സംഭവിയുടെ മാതാപിതാക്കളോടാണ് ആന്ധ്രയിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ അവകാശ നിമയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിദൈവത്തിനെ സ്കൂളിലേക്കയക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിയ്ക്കാന്‍ പറ്റില്ല.

മാതാപിതാക്കള്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ കുട്ടിയെ അടുത്തുള്ള പ്രാഥമിക വിദ്യാലയത്തില്‍ എത്തിക്കാന്‍ കുര്‍ണൂല്‍ ജില്ലകലക്റ്റര്‍ നടപടി സ്വീകരിക്കും. നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല മനുഷ്യാവകാശ ചെയര്‍മാന്‍ ജസ്റ്റിസ് ബി സുഭാഷന്‍ റെഡ്ഡി വ്യക്തമാക്കി.

ഭാവിപ്രവചനങ്ങളിലൂടെയാണ് സംഭവി ആന്ധ്രയിലെ ഒരു സംഭവമായി മാറിയത്. ചെറുപ്രായത്തില്‍ പ്രകടിപ്പിച്ച ആധ്യാത്മികത സംഭവിയെ ഒരു കുട്ടി ദൈവമാക്കി മാറ്റുകയായിരുന്നു. ഇതിനിടെയാണു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍.

അതേ സമയം കമ്മീഷന്‍ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ പോകാന്‍ തയാറെടുക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. ദലൈലാമയുടെ ധര്‍മശാലയില്‍ ബുദ്ധതത്വങ്ങള്‍ പരിശീലിച്ചു കഴിഞ്ഞ സംഭവി ഇംഗ്ലീഷ്, ഫ്രഞ്ച്, വേദങ്ങള്‍, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങളില്‍ അവഗാഹം നേടിയെന്ന് മാതാപിതാക്കള്‍ പറയുന്നു.

സ്‌കൂളിലയച്ചാല്‍ മാത്രമേ വിദ്യാഭ്യാസം നേടാനാവൂ എന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് സംഭവിയുടെ അഭിഭാഷകന്‍ പി വിഷ്ണുവര്‍ധന്‍ റെഡ്ഡി ചോദിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+