താലിബാന്‍ 11പേരുടെ തലവെട്ടി
കാബൂള്‍ : താലിബാന്‍കാര്‍ പതിനൊന്നുപേരുടെ തലവെട്ടി. അഫ്ഗാനിലെ അതിര്‍ത്തി പ്രദേശമായ ഉറുസ് ഗാന്‍ നഗരത്തില്‍ നിന്ന് താലിബാന്‍കാര്‍ തട്ടിക്കൊണ്ടുപോയവരെയാണ് കൊലപ്പെടുത്തിയത്.
തല വേര്‍പെട്ട നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഉറുസ് ഗാന്‍ ജില്ലയിലെ ബഗ്ഛാര്‍ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അമേരിക്കന്‍ സേനയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തു എന്ന സംശയത്താലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെയും ചാരപ്പണി ചെയ്തു എന്നാരോപിച്ച് പലരെയും താലിബാന്‍ തല വെട്ടിക്കൊന്നിരുന്നു.












Click it and Unblock the Notifications