Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസികള്‍ ഭൂമികയ്യേറുന്നതില്‍ തെറ്റില്ല: ബാലന്‍

Ak Balan
തിരുവനന്തപുരം: ഭൂമി കയ്യേറി സമരം നടത്തുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ബാലന്‍. എല്ലാ ആദിവാസികള്‍ക്കും നല്‍കാന്‍ സര്‍ക്കാറിന്റെ കയ്യില്‍ ഭൂമിയില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാറിന് ഭൂമി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോടതിയുടേയും സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കാന്‍ ഭൂമി കയ്യേറി സമരം നടത്തുന്നതില്‍ തെറ്റില്ല. വനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ 23,481 പേര്‍ക്കായി 32,061 ഏക്കര്‍ ഭൂമി നല്‍കും.

ആറളം ഫാമില്‍ 1917 പേര്‍ക്കും ആലക്കോട് എസ്‌റ്റേറ്റില്‍ 350 പേര്‍ക്കും ഒരേക്കര്‍ വീതം ഭൂമി നല്‍കിക്കഴിഞ്ഞു. റവന്യൂവകുപ്പ് നടത്തിയ പട്ടയമേളകളിലൂടെ 8000 ആദിവാസികള്‍ക്കെങ്കിലും കിടപ്പാടം കിട്ടിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തില്‍ ആകെ 4523 ആദിവാസികള്‍ക്ക് മാത്രമാണ് ഭൂമി നല്‍കിയത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ എല്ലാ ആദിവാസികള്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാരിന് വഴിയില്ല. അതുകൊണ്ട് വ്യവഹാരത്തിലൂടെ മിച്ചഭൂമി പിടിച്ചുവെച്ചിരിക്കുന്ന കയ്യേറ്റക്കാരുടെ ഭൂമിയില്‍ കയറി ആദിവാസിക്ഷേമസമിതി നടത്തുന്ന സമരത്തിന് ന്യായീകരണമുണ്ട്.

കോടതിയില്‍ കിടക്കുന്ന മിച്ചഭൂമിക്കേസുകളും വനഭൂമിക്കേസുകളുമാണ് ആദിവാസി ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് തടസം- മന്ത്രി പറഞ്ഞു.

ഇത്രയൊക്കെ ചെയ്തിട്ടും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിമര്‍ശനവുമായി നടക്കുന്നതില്‍ നിരാശയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+