Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന് സഞ്ചരിക്കാന്‍ തുരങ്കം

Manmohan
ദില്ലി: വിഐപി യാത്രയെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്തുണ്ടാകുന്ന യാത്രാക്കുരുക്ക് പരിഹരിക്കാന്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു.

ആദ്യഘട്ടത്തില്‍ 7 റെയ്‌സ് കോഴ്‌സ് റോഡിലുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നിന്നും തൊട്ടടുത്ത സഫ്ദര്‍ജംഗ് വിമാനത്താവളത്തിലേക്ക് തുരങ്കം നിര്‍മിക്കാനാണ് പദ്ധതി.

ഈ വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് ദില്ലിയിലെ പ്രധാനപരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി പോകുന്നത്.

വസതിയില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പലപ്പോഴും നഗരത്തില്‍ പലടിയത്തും ഗതാഗതം തടസപ്പെടുത്തേണ്ടിവരാറുണ്ട്. തുരങ്കം നിര്‍മിക്കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനും ഈ ടണല്‍ ഉപകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

മൂന്ന് ബംഗ്ലാവുകളുള്‍പ്പെട്ട സമുച്ചയമാണ് പ്രധാനമന്ത്രിയുടെ വസതി. ഇവിടെനിന്നും 3കിലോമീറ്റര്‍ അകലത്തിലാണ് സഫ്ദര്‍ജംഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

ദില്ലി മെട്രോ കോര്‍പ്പറേഷനായിരിക്കും ടണല്‍ നിര്‍മ്മാണത്തിനുള്ള ചുമതല നല്‍കുകയെന്നാണ് സൂചന, രാജ്യത്ത് നിലവിലുള്ളതില്‍ വച്ചേറ്റവും നല്ല ടണല്‍ നിര്‍മ്മാതാക്കള്‍ എന്നറിയപ്പെടുന്നത് ദില്ലി മെട്രോ കോര്‍പ്പറേഷനാണ്.

ഇതൂകൂടാതെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേയ്ക്കടിയില്‍ക്കൂടി ആറ് ലൈന്‍ ഉള്ള ടണല്‍ നിര്‍മ്മിക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+