കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രയ്ക്ക് ഇനി ചെലവേറും

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിമാനയാത്രക്കാരുടെ ചുമലില്‍ പുതിയൊരു നികുതി കൂടി ചുമത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സേവന നികുതിയുടെ പേരില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 103 രൂപയും അന്താരാഷ്ട്ര യാത്രക്കാരുടെ മേല്‍ 515 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

എല്ലാ ക്ലാസിലുള്ള യാത്രക്കാര്‍ക്കും പുതിയ ചാര്‍ജ് ബാധകമാണ്. വിമാനത്തില്‍ ജോലി ചെയ്യുന്നവരേയും യുഎന്‍ ജീവനക്കാരെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസിനസ്, ഫസ്റ്റ് ക്ലാസുകളില്‍ വിദേശയാത്ര നടത്തുന്നവര്‍ക്ക് 12 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തിയിരുന്നു.

വര്‍ഷം തോറും 600 കോടി മുതല്‍ 1000 കോടി വരെ സമാഹരിക്കാന്‍ 10 ശതമാനം സേവന നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം 2010-11 ബജറ്റിലുണ്ടായിരുന്നു

അതേസമയം അരുണാചല്‍ പ്രദേശ്, അസ്സം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, തൃപുര, പശ്ചിമബംഗാള്‍, ജമ്മു എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ യാത്രക്കാരെ സേവനനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X