45കാരന്‍ ഭാര്യയെ കൊന്ന് മൂന്നായി മുറിച്ചു
ഘാസിയാബാദ്: ഭാര്യയെ കൊന്ന് മൂന്ന് കഷ്ണമായി നുറുക്കി ബാഗുകളിലാക്കി അഴുക്കുചാലിലെറിഞ്ഞയാളെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
അഷിമാ ഖേതന്‍(45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് റിയാസ് അഹമ്മദി(48)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് നാലുമക്കളുണ്ട്. ഒമ്പതുകാരനായ മകന്‍ ഐരറിന്റെ മൊഴിപ്രകാരമാണ് റിയാസ് അഹമ്മദിനെ അറസ്റ്റു ചെയ്തത്.
മൃതദേഹം വെട്ടിനുറുക്കാന്‍ ഇയാള്‍ക്ക് സഹായം നല്‍കിയയാളെ പൊലീസ് തിരയുന്നുണ്ട്. നുറുക്കിയ ശവശരീരത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടുകിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലില്‍ റിയാസ് കുറ്റം സമ്മതിച്ചിട്ടുണ്ട്. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ അമ്മയ്ക്ക് അഷിമ വിഷം കൊടുത്തു എന്ന സംശയം മൂലമാണ് കൊലപാതകം നടത്തിയതെന്ന് റിയാസ് പൊലീസിനോടു പറഞ്ഞു.
പ്രതിയുടെ കുറ്റസമ്മതത്തിന് ശേഷം അഷിമയുടെ മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങള്‍ ഒരു ബാഗിലാക്കിയ നിലയില്‍ ദസ്‌ന ജയിലിന് സമീപമുള്ള അഴുക്കുചാലില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
അഷിമയുടെ മൃതദേഹം വെട്ടിനുറുക്കാന്‍ സഹായിച്ച മോത്ത എന്നയാള്‍ക്ക് 4000 രൂപ പ്രതിഫലമായി നല്‍കിയെന്ന് റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications