ശ്രീ ശ്രീ രവിശങ്കറിനെതിരെ ഭൂമി തട്ടിപ്പ് കേസ്

തന്നെ ഭീഷണിപ്പെടുത്തി ചിലര്‍ പണം തട്ടാന്‍ ശ്രമിയ്ക്കുന്നുവെന്നാരോപിച്ച് രവിശങ്കര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ആരോപണവുമായി പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആശ്രമം അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ, രവിശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പത്രപ്രവര്‍ത്തകന്‍ അഗ്‌നി ശ്രീധറിനോട് രവിശങ്കറുമായി ഭൂപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് പോള്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ ഭൂമി രവിശങ്കര്‍തട്ടിയെടുത്തെന്നും അതിന് പണം കിട്ടണമെന്നും ആത്മീയാചാര്യനോട് ആവശ്യപ്പെട്ടെന്നും, അദ്ദേഹം കേട്ടതായി ഭാവിച്ചില്ലെന്നും പോള്‍ പറഞ്ഞു.
ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുപകരം വഷളാക്കിയതിന്റെ അനന്തരഫലം ആശ്രമം തന്നെ അനുഭവിക്കേണ്ടതായി വരുമെന്ന് അഗ്‌നി ശ്രീധര്‍ പറഞ്ഞു.
അതേ സമയം, ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയെ ചൊല്ലിയാണ് തര്‍ക്കമെന്നും 42 കോടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി ഫോണ്‍കോള്‍ ആണ് തങ്ങള്‍ക്ക് ഈ ഭൂമിയുടെ പേരില്‍ വന്നതെന്നും ആശ്രമം വൃത്തങ്ങള്‍ പറയുന്നു. അഗ്‌നി ശ്രീധറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആശ്രമാധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications