യുവതിയുടെ മരണം: മന്ത്രി പച്ചിക്കോ കീഴടങ്ങി

വ്യാഴാഴ്ച പച്ചിക്കോ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി പച്ചിക്കോ അന്വേഷണത്തില്‍ ഇടപെടുമെന്ന് പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മിക്കി പച്ചിക്കോയും അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ലിണ്ടന്‍ മൊണ്ടീരിയോയും ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചു എന്നാണ് മൊണ്ടീരിയോക്കെരിരായ കേസ്. മൊണ്ടീരിയോയെ അറസ്റ്റു ചെയ്യുന്നത് മൂന്നാഴ്ചത്തേക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 30ന് ചെന്നൈയിലെ ആശുപത്രിയിലാണ് നദിയ മരണപ്പെടുന്നത്. ശക്തമായ ആയുധം കൊണ്ട് അടിയേറ്റതായും ശരീരത്തില്‍ 11 മുറിവുകളുള്ളതായും പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ടൂത്ത് പേസറ്റിന് പകരം എലിവിഷം മാറി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം.


Click it and Unblock the Notifications