ബന്ദ്: ദേശത്തിന് നഷ്ടം 13,000 കോടി രൂപ

ബന്ദിനോടനുബന്ധിച്ച് വിവിധ സംഘടനകള്‍ നടത്തിയ അക്രമങ്ങളില്‍ ഉണ്ടായ നഷ്ടം കണക്കാക്കാതെയാണ് ഈ അനുമാനം.
അസെചെം (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) പറയുന്ന കണക്ക് അനുസരിച്ച് ഇത് 10,000 കോടി എങ്കിലും വരും.
ഉത്പാദന മേഖലയും സേവന മേഖലയും മിയ്ക്ക സംസ്ഥാനങ്ങളിലും സ്തംഭിച്ചതായി അസോചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത് പറഞ്ഞു. പശ്ചിമ ബംഗാള്‍, മുംബൈ, ഗുജറാത്ത്, കേരളം, കര്‍ണാടകം, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഉത്തരഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പാദന നഷ്ടം വിലയിരുത്തിയ ശേഷമാണ് ചേംബര്‍ ഈ കണക്കില്‍ എത്തിച്ചേര്‍ന്നത്.
ഗുജറാത്തില്‍ മാത്രം 40,000 ചരക്ക് വാഹനങ്ങളാണ് നിറുത്തിയിട്ടത്. ഇതിനേക്കാള്‍ ഏറെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കണക്ക്.
ബാംഗ്ലൂര്‍, പൂനെ, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളിലെ ഐ ടി കമ്പനികള്‍ പ്രവര്‍ത്തിയ്കാത്തതുകൊണ്ടുണ്ടായ നഷ്ടം 3000 കോടിയോളം വരും. മിയ്ക്ക ഐ ടി കമ്പനികളും ജൂലൈ 10 ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാന്‍ സാദ്ധ്യതയുണ്ട്.












Click it and Unblock the Notifications