Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റ്റുകളുമായി രഹസ്യധാരണയുണ്ട്: അദ്വാനി

Advani
ദില്ലി: കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബിജെപിയ്ക്ക് മുമ്പേ രഹസ്യധാരണയുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തി.

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷവും ബിജെപിയും ഒരേ ദിവസം ഭാരത് ബന്ദ് ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച സാഹചര്യത്തിലാണ് അദ്വാനിയുടെ ഏറ്റുപറച്ചില്‍.

ചര്‍ച്ചകള്‍ക്കായി സിപിഎം നേതാവ് ബസുദേവ ആചാര്യയും സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും പാര്‍ലമെന്റില്‍ സുഷ്മസ്വരാജിന്റെ മുറിയില്‍ വന്നതും അവരുമായി താന്‍ ചര്‍ച്ച നടത്തിയതുമെല്ലാം അദ്വാനി ബ്ലോഗില്‍ വിവരിക്കുന്നുണ്ട്.

ഇവരെക്കാണാനായി താന്‍ സുഷമയുടെ മുറിയില്‍ എത്തിയപ്പോള്‍ രണ്ടുപേരും ഇതാദ്യമായി തങ്ങള്‍ വിലക്കപ്പെട്ട സ്ഥലത്ത് പ്രവേശിച്ചുവെന്നും അപ്പോള്‍ താന്‍ വിലക്ക് നിങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയതാണെന്നും ഇവിടേയ്ക്ക് എപ്പോഴും സ്വാഗതമെന്ന് താന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്വാനി എഴുതുന്നു.

എന്റെ സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തില്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷമുണ്ടാക്കിയ തുറന്ന സഖ്യം സമീപകാല സംഭവവികാസമായിരുന്നു. ദീര്‍ഘകാലം ഇടതുകക്ഷികള്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷത്തിന്റെ ഭാഗമായി ബിജെപിയും (മുന്‍പു ജനസംഘം) മറ്റു പ്രതിപക്ഷകക്ഷികളുമായി യോജിച്ചു നീങ്ങിയിരുന്നു.

പക്ഷേ, ബിജെപിയോട് അവര്‍ ഒരുതരം രാഷ്ട്രീയ അയിത്തം പ്രകടിപ്പിച്ചിരുന്നുവെന്നതു സത്യമാണ്. ഞങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് അവര്‍ ഒരിക്കലും വന്നിട്ടില്ല.

ബിജെപിയുമായി മാത്രമുള്ള ഇടതുപക്ഷ സഹകരണ ചര്‍ച്ചകള്‍ക്കു പാര്‍ലമെന്റും ലോബിയുമൊക്കെയാണു വേദിയാക്കുന്നത്. 1989ല്‍ വി. പി. സിങ് പ്രധാനമന്ത്രിയായതു ബിജെപിയും ഇടതുപക്ഷവും പുറത്തു നിന്നു പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോഴാണ്. പാര്‍ലമെന്റ് സമ്മേളനകാലത്തു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ എല്ലാ ആഴ്ചയും പ്രധാനമന്ത്രിയുടെ വസതിയില്‍ അത്താഴവിരുന്നിന് ഒത്തുകൂടിയിരുന്നു- അദ്വാനി പറയുന്നു.

മാത്രമല്ല വിപി സിങിന്റെ ഭരണകാലത്ത് ഭരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി അന്തരിച്ച ബംഗാള്‍ നേതാവ് ജ്യോതി ബസുവും അടല്‍ ബിഹാരി വാജ്‌പേയിയും ദില്ലിയിലെ വസന്ത് വിഹാറില്‍ അത്താഴിവിരുന്ന് ചേര്‍ന്നിരുന്നുവെന്നും അദ്വാനി വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+