കൈപ്പത്തി തുന്നിച്ചേര്‍ത്തത് 16മണിക്കൂര്‍ കൊണ്ട്

എന്നാല്‍ അറ്റു പോയ കൈ തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയയുടെ ഫലമറിയാന്‍ ഇനിയും സമയമെടുക്കുമെന്ന്ും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ജോസഫിന്റെ അറ്റുപോയ കൗപ്പത്തി തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയ വിജയമാണോയെന്നറിയാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. ഞായറാ്‌ഴ്ച കാലത്ത് പത്തുമണിയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.
വെട്ടേറ്റ് മുറിഞ്ഞ ഭാഗത്ത് മാംസം അടര്‍ന്ന് പോയതാണ് ശസ്ത്രക്രിയ ദുഷ്‌കരമാക്കിയത്. രക്തക്കുഴലുകളും മുറിഞ്ഞുപോയിരുന്നു. തുടയില്‍ നിന്ന് മാംസവും തൊലിയുമെടുക്കുന്ന ഫ്രീ ഫ്‌ളാപ് രീതിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഇങ്ങനെ തുന്നിച്ചേര്‍ത്ത ഭാഗത്ത് രക്തചംക്രമണം സുഗമമാണോയെന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണ്. അത് ശരിയല്ലെങ്കില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വരും.
മൈക്രോ വാസ്‌കുലാര്‍ സര്‍ജറി തലവന്‍ ഡോക്ടര്‍ ആര്‍. ജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ 12 കുപ്പി രക്തം വേണ്ടിവന്നു.
ജോസഫിന്റെ ഇടതുകൈക്കും കാലിനും ആഴത്തില്‍ മുറിവുണ്ട്. ഇടതുകാലിന്റെ തുടയ്ക്ക് മുകളിലും കണങ്കാലിലും പരിക്കുണ്ട്.












Click it and Unblock the Notifications