കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസ്റ്റ് ചൈനയിലും ആള്‍ദൈവത്തിന്റെ തട്ടിപ്പ്

  • By Super
Google Oneindia Malayalam News

ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയിലും ആള്‍ദൈവം ചമഞ്ഞ് തട്ടിപ്പ്. താവോയിസത്തിന്റെ പേരിലാണ് ഇവിടത്തെ ആള്‍ദൈവങ്ങള്‍ തട്ടിപ്പ് നടത്തുന്നത്.

താവോയിസത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ ഒരാളെ ചൈന പൊലീസ് അറസ്റ്റുചെയ്തു. ഇന്റര്‍നെറ്റിലൂടെ ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് 800,000 യാന്‍(118,000 ഡോളര്‍)ആണത്രേ തട്ടിയെടുത്തത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടി താവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം താവോയിസറ്റ് സന്യാസിമാര്‍ പാര്‍ട്ടിയ്ക്ക് വിനയാവുകയാണ്.

ഇതിന് മുമ്പ് ആദ്യ താവോ സന്യാസിനിയെ തിരഞ്ഞെടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ട്ടി കാര്യമായ പങ്കുവഹിച്ചിരുന്നു. അന്ന് തിരഞ്ഞെടുത്ത വു ചെങ്ഷന്‍ എന്ന സന്യാസിനി ഹുബെയിലെ താവോയിസ്റ്റ ്‌ക്ഷേത്രത്തിന്റെ മേധാവിയായും പാര്‍ട്ടിയുടെ പ്രമുഖ പ്രവിശ്യാ നേതാവായും പ്രവര്‍ത്തിക്കുകയാണ്.

അറസ്റ്റിലായ ഗുവോ ഷെന്‍ റെനെതിരെ വഞ്ചനാകേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ബ്ലോഗ്, വെബ്‌സൈറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ആരാധകരെ സൃഷ്ടിച്ചത്. ബ്ലോഗിലും മറ്റും ചര്‍ച്ച ചെയ്തിരുന്ന പ്രധാന വിഷയം ചൈനീസ് ജ്യോതിശാത്രമായ ഫെങ് ഷൂയി ആയിരുന്നു.

പിന്നീട് ഇയാളുടെ ഭാര്യയുടെ ഒരു കണ്ടെത്തലാണ് അറസ്റ്റിലേയ്ക്ക് വഴിതുറന്നത്. തന്റെ അനുയായിയായ ഒരു യുവതിയുമായി ഇയാള്‍ പ്രണയത്തിലാണെന്ന് ഭാര്യ മനസ്സിലാക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാമുകിയായ 24കാരിയില്‍ നിന്നും ഇയാള്‍ 600,000 യാന്‍ തട്ടിയെടുത്തിട്ടുണ്ടെന്നും കണ്ടെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X