സര്‍ക്കാരിന് ആശ്വാസം; ഹൈക്കോടതി പരാമര്‍ശം നീക്കി
ദില്ലി: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി ജഡ്ജി വി രാംകുമാറിന്റെ പരാമര്‍ശം സുപ്രീംകോടതി നീക്കം ചെയ്തു. ജസ്റ്റിസിന്റെ പരാമര്‍ശം അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.
റഹീം പൂക്കുടശേരി വധക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 2009 മാര്‍ച്ച് 24ന് നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതി ജസ്റ്റിസ് വി രാംകുമാര്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും പൊലീസ് പൊതു ജനങ്ങളില്‍ ഭീതി പരത്തുകയാണെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി പരാമര്‍ശം പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
റഹീം പൂക്കുടശ്ശേരി വധക്കേസിലെ മുഖ്യ പ്രതികള്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലമായ തലശേരിയില്‍നിന്നുള്ളവരാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശവും സുപ്രീംകോടതി നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications