Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസ്റ്റിനെ അപമാനിച്ച സംഭവം: മൂന്ന് അറസ്റ്റ്

പുനലൂര്‍: അച്ചന്‍കോവിലില്‍ വനിതാ ടൂറിസ്റ്റിനെ നഗ്നയാക്കി നടത്തി ആ ദൃശ്യം പകര്‍ത്തിയ കേസില്‍ ടൂറിസ്റ്റ് ഗൈഡുകളായിരുന്ന മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അച്ചന്‍കോവില്‍ കുട്ടത്തില്‍മണ്ണില്‍ വീട്ടില്‍ സോക്കു എന്ന മണികണ്ഠന്‍(24), പള്ളിവാസല്‍ താവളത്തില്‍ പീഠികയില്‍ വീട്ടില്‍ ഷാഹുല്‍ഹമീദ് (33), മുന്‍ വനസംരക്ഷണസമിതി പ്രസിഡന്‍റ് വടക്കേതടിയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(43) എന്നിവരാണ് അറസ്റ്റിലായത്. 2010 ജൂലൈ 19 തിങ്കളാഴ്ച വൈകിട്ട് തെന്മലയില്‍നിന്ന് കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.സന്തോഷ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുംഭാവുരുട്ടി മണലാര്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ജൂണ്‍ ഒന്നിന് മുമ്പാണ് ഈ സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു. ഉച്ചയ്ക്കുശേഷം കാറിലെത്തിയ സംഘത്തിലെ രണ്ട് വനിതകളെയാണ് പീഡനത്തിനിരയാക്കിയത്. അവരെപ്പറ്റി വിവരം ലഭിക്കാത്തതിനാല്‍ അച്ഛനും അമ്മയും മകളുമടങ്ങുന്ന സംഘമാണോയിതെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല.

സന്ദര്‍ശകരായെത്തിയവരില്‍ ഒരു സ്ത്രീയുടെ വസ്ത്രം മാറ്റി നഗ്‌നയാക്കി നടത്തിക്കുകയും മറ്റേ സ്ത്രീയുടെ വസ്ത്രം അഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യമാണ് പകര്‍ത്തിയത്. ചിത്രങ്ങളും വീഡിയോയും മണികണ്ഠന്‍ മൊബൈല്‍ ഫോണില്‍ എടുക്കുകയായിരുന്നു. ഇത് മൊബൈലുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഏഴുവര്‍ഷമായി വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുംഭാവുരുട്ടി-മണലാര്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗൈഡുമാരാണ് മൂവരും. പ്രാഥമികാന്വേഷണത്തില്‍ത്തന്നെ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനാല്‍ വനംവകുപ്പ് രണ്ടുദിവസം മുമ്പ് ഇവരെ പിരിച്ചുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+