കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലെ സ്ത്രീകള്‍ 2മാസം കൊണ്ട് 5പ്രസവിക്കുന്നു!

  • By Lakshmi
Google Oneindia Malayalam News

പട്‌ന:മനുഷ്യസ്ത്രീകള്‍ക്ക് അറുപത് ദിവസത്തിനുള്ളില്‍ 5 തവണ പ്രസവിയ്ക്കുക സാധ്യമാണോ. ആണെന്നാണ് ബീഹാറിലെ സ്ത്രീകള്‍ പറയുന്നത്.

സാധാരണ ഒരു പ്രസവത്തിന് ഒന്‍പത് മാസത്തെ സമയം വേണം, എന്നാല്‍ ബീഹാറിലെ 298 സ്ത്രീകളും അറുപത് ദിവസത്തിനുള്ളില്‍ 5 കുട്ടികള്‍ക്ക് ജന്മം നല്‍കി. ഞെട്ടേണ്ടതില്ല, പ്രസവത്തിന് സര്‍ക്കാര്‍ നല്‍കുന്ന സഹായധനം തട്ടിയെടുക്കാനാണ് സ്ത്രീകള്‍ ഇങ്ങനെ അറുപത് ദിവസത്തിനുള്ളില്‍ രണ്ട് തവണ പ്രസവിക്കുന്നത്.

ഒരു പ്രസവത്തിന് ഒരു സ്ത്രീയ്ക്ക് ലഭിയ്ക്കുക ഏതാണ് ആയിരം രൂപയാണ്. കേന്ദ്രസര്‍ക്കാറിന്റെ ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരമാണ് ഇത്തരത്തില്‍ പണം നല്‍കുന്നത്. ഇതുപ്രകാരം അറുപത് ദിവസത്തിനിടയില്‍ രണ്ടുതവണ പ്രസവിച്ച 298 സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് 6.6ലക്ഷം രൂപയാണ്.

കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സംസ്ഥാന നിയമസഭയുടെ വര്‍ഷകാലസമ്മേളനത്തില്‍ സഭയില്‍ വച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ ജനങ്ങളുടെ അഴിമതിക്കഥ വെളിപ്പെടുത്തിയിരിക്കുന്നത്.

2008-09വര്‍ഷത്തിലാണ് അധികൃതര്‍ ജനങ്ങളുടെ ഈ കൃത്രിമം കണ്ടെത്തിയത്. ബീഹാറിലെ ഭഗല്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ജ്, കിഷന്‍ഗഞ്ജ്, നളന്ദ തുടങ്ങിയ ജില്ലകളിലാണ് സ്ത്രീകള്‍ പ്രസവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് പണം തട്ടുന്നത്.

ഇത്തരത്തില്‍ സ്ത്രീകള്‍ പണം തട്ടുന്നത് മൂലം പലേടത്തും യഥാര്‍ത്ഥത്തില്‍ സഹായം വേണ്ടവരുടെ കൈകളില്‍ പണമെത്തുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കിലധികം പേര്‍ പണം നേടിയെടുക്കുന്നതിനാല്‍ പദ്ധതിയ്ക്ക് ഫണ്ട് തികയുന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X