Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണമടുത്തെത്തി; സ്‌പെഷ്യല്‍ തീവണ്ടി വന്നില്ല

ബാംഗ്ലൂര്‍: ഓണത്തിന് റെയില്‍വേ പ്രഖ്യാപച്ച പ്രത്യേക തീവണ്ടി വൈകുന്നു. തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയും സ്‌പെഷ്യല്‍ തീവണ്ടി വൈകുകയാണ്.

ഓണാവധിക്ക് കേരളത്തിലേക്കുള്ള മിക്ക തീവണ്ടികളിലും ടിക്കറ്റ് റിസര്‍വേഷന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരും സ്‌പെഷ്യല്‍ തീവണ്ടിയില്‍ അഭയം പ്രാപിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ ഇവയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് റെയില്‍വേവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാച്ചുകളുടെ അഭാവം മൂലമാണ് സ്‌പെഷല്‍ തീവണ്ടികളുടെ പ്രഖ്യാപനം വൈകുന്നതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ഓണത്തോടടുപ്പിച്ച് മാത്രമാണ് സധാരണയായി റെയില്‍വേ അധികൃതര്‍ സ്‌പെഷല്‍ തീവണ്ടികള്‍ പ്രഖ്യാപിക്കുന്നത്. മൂന്നോനാലോ ദിവസങ്ങള്‍ക്കു മുമ്പ് മാത്രം ഇവ പ്രഖ്യാപിക്കുന്നതിനാല്‍ മിക്ക യാത്രക്കാരും ഇവയെക്കുറിച്ച് അറിയതെ പോവുകയാണ് പതിവ്.

ഇതിനാല്‍ സ്‌പെഷല്‍ തീവണ്ടികള്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ നേരത്തേയെങ്കിലും പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

നിലവില്‍ ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് ഒന്‍പത് തീവണ്ടി സര്‍വീസുകളാണുള്ളത്. ഇവയില്‍ മിക്കവയിലും റിസര്‍വേഷന്‍ നില വെയ്റ്റിങ് ലിസ്റ്റ് 300കവിഞ്ഞു.

തെക്കന്‍ കേരളത്തിലേക്കുള്ള രണ്ടു പ്രധാന സര്‍വീസുകളായ ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ്സും (6526) ബാംഗ്ലൂര്‍കൊച്ചുവേളി എക്‌സ്-പ്രസ്സും (6315) ഓണത്തിന്റെ തലേദിവസങ്ങളിലെ റിസര്‍വേഷന്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ പ്രതിദിനം സര്‍വ്വീസ് നടത്തുന്ന യശ്വന്തപുര്‍-കണ്ണൂര്‍ (6527) എക്‌സ്പ്രസ്സിന്റെ സ്ഥിതിയും ഇതുതന്നെ.

തീവണ്ടികളില്‍ ടിക്കറ്റില്ലാത്തതിനാല്‍ മിക്കവരും ബസ്സുകളെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍ മലബാര്‍ മേഖലയിലുള്ളവര്‍ക്ക് വയനാട്-ബാംഗ്ലൂര്‍ റോഡിലെ യാത്രാ നിരോധനവും തടസ്സമാണ്. യാത്രാ നിരോധനം കാരണം മിക്ക ബസുകളും ഇപ്പോള്‍ കൃതമായി സര്‍വ്വീസ് നടത്തുന്നില്ല. മിക്ക സ്വകാര്യബസ്സുകളിലും ഇതിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിട്ടുണ്ട്.

തീവണ്ടികളില്‍ ടിക്കറ്റില്ലാത്തതിനാല്‍ മിക്കവരും ബസ്സുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുമുണ്ട്. കര്‍ണാടകകേരള ആര്‍.ടി.സി. ബസ്സുകളില്‍ 21 ദിവസം മുമ്പ് മാത്രമാണ് റിസര്‍വേഷന്‍ ആരംഭിക്കുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച സ്വകാര്യ ബസ്‌സര്‍വീസുകളിലും ടിക്കറ്റുകള്‍ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+