Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണവണ്ടി : മണിക്കൂറിനുള്ളില്‍ ടിക്കറ്റു് തീര്‍ന്നു

ചെന്നൈ: ഓണം സ്‌പെഷല്‍ തീവണ്ടികള്‍ക്കുള്ള ടിക്കറ്റുകള്‍ തീര്‍ന്നു. റിസര്‍വേഷന്‍ ആരംഭിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഓഗസ്റ്റ് 20നുള്ള ചെന്നൈ മംഗലാപുരം (0625), ചെന്നൈ കൊല്ലം (0633)എന്നീ രണ്ടു ട്രെയിനുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.

വ്യാഴാഴ്ചയാണ് രണ്ട് തീവണ്ടികളും പ്രഖ്യാപിച്ചത്. രാവിലെ എട്ടിനു കൌണ്ടര്‍ തുറന്ന് അല്‍പസമയത്തിനകംതന്നെ ടിക്കറ്റുകള്‍ തീരുകയും ചെയ്തു. ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റെടുത്തതാണിതിനു കാരണമെന്നു പരാതിയുണ്ട്.

പുലര്‍ച്ചെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ കാത്തുനിന്ന നൂറുകണക്കിനു യാത്രക്കാര്‍ നിരാശരായി മടങ്ങി. ഓഗസ്റ്റ് ഇരുപതിനാണ് തീവണ്ടികള്‍ ഓടുക.

ചെന്നൈ-മംഗലാപുരം സ്‌പെഷല്‍ തീവണ്ടിയുടെ സ്ലീപ്പര്‍ ക്‌ളാസ് വെയിറ്റിങ് ലിസ്റ്റ് ഇരുനൂറിലെത്തി. കൊല്ലം സ്‌പെഷല്‍ തീവണ്ടിയില്‍ 20നു സ്ലീപ്പര്‍ ക്‌ളാസ് വെയിറ്റിങ് ലിസ്റ്റ് 162 ആണ്.

വ്യാഴാഴ്ച വൈകിട്ടുവരെ തേര്‍ഡ് എസി വെയിറ്റിങ് ലിസ്റ്റ് 27, സെക്കന്‍ഡ് എസി വെയിറ്റിങ് ലിസ്റ്റ് 20 എന്നിങ്ങനെയാണു റിസര്‍വേഷന്‍ നില.

ഓഗസ്റ്റ് 18നുള്ള ചെന്നൈ മംഗലാപുരം (0639), ചെന്നൈ കൊല്ലം (0635), 19ലെ ചെന്നൈ എറണാകുളം ജംക്ഷന്‍ (0637) ട്രെയിനുകളില്‍ വ്യാഴാഴ്ച വൈകീട്ട് വൈകിട്ട് അവസാനിച്ച റിസര്‍വേഷന്‍ നില അനുസരിച്ചു ചുരുക്കം ടിക്കറ്റുകള്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+