ബാംഗ്ലൂര്‍: ഓണത്തിന് പ്രത്യേക വണ്ടി ഓടിച്ചേയ്ക്കും
ബാംഗ്ലൂര്‍: ഓണക്കാലത്തു ബാംഗ്ലൂര്‍ എറണാകുളം റൂട്ടില്‍ 10 പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ നടത്താന്‍ ദക്ഷിണ-പശ്ചിമറയില്‍വേ ആലോചിക്കുന്നു. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
ഓഗസ്റ്റ് 19, 20, 23, 24, 26 തീയതികളില്‍ എറണാകുളത്തുനിന്നു ബാംഗൂരിലേക്കും 20, 21, 24,25,27 തീയതികളില്‍ തിരിച്ചുമാകും സ്‌പെഷല്‍ സര്‍വീസ് എന്നാണു വിവരം. ട്രെയിന്‍
നമ്പര്‍ സംബന്ധിച്ചു തീരുമാനമായിട്ടില്ല.
ബാംഗ്ലൂരില്‍നിന്നു പുറപ്പെടുന്ന സര്‍വീസുകള്‍ മൂന്നു ദിവസം വൈകിട്ട് 6.50നും രണ്ടു ദിവസം വൈകിട്ട് 5.15നുമാണു പുറപ്പെടുക. തിരികെ നാലു ദിവസം രാവിലെ 10 മണിക്കും ഒരു ദിവസം രാവിലെ 8.35നും ബാംഗ്ലൂരിലെത്തുന്ന തരത്തിലാകും ക്രമീകരണം.
എന്നാല്‍, പല തീവണ്ടികളും ഓണത്തിനു ശേഷമാണു നാട്ടിലെത്തുക. ബാംഗ്ലൂരില്‍നിന്നു കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്ക് ആഴ്ചയില്‍ 25 തീവണ്ടികളും മലബാറിലേക്കു 14 തീവണ്ടികളുമുണ്ട്. ഇവയിലെല്ലാം ഇരുന്നൂറും മുന്നൂറും മറ്റുമാണു വെയിറ്റിങ് പട്ടികയുടെ നീളം.
എന്നാല്‍, പാലക്കാട് വഴിയുള്ള കണ്ണൂര്‍ യശ്വന്തപുര എക്‌സ്പ്രസ് പ്രതിദിനമാക്കിയതിനാല്‍ മലബാറിലേക്കു പ്രത്യേക തീവണ്ടി ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഓണക്കാലത്ത് മലബാര്‍ യാത്രക്കാര്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. യശ്വന്ത്പുര തീവണ്ടിയില്‍ ഓണദിവസമടുപ്പിച്ച് ഒരു ടിക്കറ്റ് പോലും കിട്ടാനില്ല.












Click it and Unblock the Notifications