Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് കെടിഡിസിയുടെ പ്രത്യേക പാക്കേജ്

KTDC
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ കുടുംബസമേതം താമസിക്കാന്‍ കെടിഡിസിയുടെ പുതിയ പാക്കേജ് സുന്ദര കേരള പര്യടനം.

കെടിഡിസിയുടെ 14 ടാമറിന്‍ഡ് ഈസി ഹോട്ടലുകളും ആറ് ഇക്കോണമി ഹോട്ടലുകളും ബന്ധിപ്പിച്ചാണു പാക്കേജ് സജ്ജമാക്കിയിരിക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

ഒന്‍പതു മുതല്‍ 12 ദിവസം വരെയുള്ള പാക്കേജില്‍ എല്ലാ ജില്ലകളിലെയും വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നു. രണ്ടു പേര്‍ക്ക് ഒന്‍പതു ദിവസത്തേക്കു മുറിവാടകയും നികുതിയും പ്രഭാത ഭക്ഷണവും ഉള്‍പ്പെടെ 10,000 രൂപ. അഞ്ചു ദിവസത്തേക്ക് 5,000 രൂപ. ഒരു ദിവസത്തിന് അധികം 1250 രൂപ.

ഓഗസ്റ്റ് 5 മുതല്‍ എട്ടു ദിവസം വരെയുള്ള ഉത്തരായനം മലബാറിലെ കേന്ദ്രീകരിച്ചും ദക്ഷിണായനം തിരുവിതാംകൂറിനെ കേന്ദ്രീകരിച്ചുമാണ്. ഓരോ പാക്കേജിലും കടലോരം, കായലോരം, മലനിരകള്‍,
വന്യജീവി സങ്കേതം, തീര്‍ഥാടനകേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങിയവയുണ്ട്.

വാഹനസൗകര്യമല്ലാത്തവര്‍ക്കു കാര്‍ വാടകയ്ക്കു നല്‍കും. തിരുവനന്തപുരത്തെ കോര്‍പറേറ്റ് ഓഫിസിലുള്ള സെന്‍ട്രല്‍ റിസര്‍വേഷനില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ ബുക്ക് ചെയ്യാം.

തിരുവനന്തപുരം തമ്പാനൂര്‍ ചൈത്രം, കൊച്ചി മറൈന്‍ െ്രെഡവ്, കൊല്ലം ടാമറിന്‍ഡ്, ആലപ്പുഴ ടാമറിന്‍ഡ്, തൃശൂര്‍ ടാമറിന്‍ഡ്, കോഴിക്കോട് മലബാര്‍ മാന്‍ഷന്‍, കണ്ണൂര്‍ ടാമറിന്‍ഡ് എന്നിവിടങ്ങളിലെ റിസര്‍വേഷന്‍ സെന്ററുകളിലും ബുക്കിങ് ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+