Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അരിവിലയില്‍ സര്‍വകാല റെക്കോഡ്

Rice
തിരുവനന്തപുരം: കേരളത്തില്‍ അരിയുടെ വില കുതിയ്ക്കുകയാണ്. പായ്ക്കറ്റില്‍ കിട്ടുന്ന അരിയുടെ വില കിലൊയ്ക്ക് 35 രൂപവരെ ആയിട്ടുണ്ട്. പാക്കറ്റിലല്ലാത്ത അരിയ്ക്കും വില 30 കടന്നിരിയ്ക്കുകയാണ്. ഇത് അരിയുടെ റെക്കോഡ് വിലയാണ്.

ഓണം എത്തുമ്പോള്‍ വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ മൊത്ത അരിവില്പനക്കാര്‍ കേരളത്തിലേയ്ക്ക് അരിവില്കുന്നത് കറച്ച് വില കയറ്റാന്‍ ശ്രമിയ്ക്കുകയാണ്. എന്നാല്‍ ഓണ സമയത്ത് കൂടുതല്‍ അരി വിപണിയിലിറക്കി ഉയര്‍ന്ന വിലയ്ക്ക് വിറ്റ് ലാഭം ഉണ്ടാക്കാമെന്നതാണ് അവരുടെ ദുഷ്ട ലാക്ക്.

സിവിള്‍സപ്ലൈസ് കോര്‍പ്പറേഷന്‍ മാവേലി സ്റ്റോറുകള്‍ വഴി സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തിയിരുന്ന അരിയുടെ വിതരണം നിര്‍ത്തിയിരിയ്ക്കുകയാണ്. ഇതും അരി വില കയറാന്‍ കാരണമായിട്ടുണ്ട്.

വിവിധ കമ്പനി പേരുകളി‍ല്‍ വിപണിയില്‍ സുലഭമായികിട്ടുന്ന അരിയ്ക്കാണ് വന്‍ വിലക്കയറ്റം ഉണ്ടായിരിയ്ക്കുന്നത്. ഇത്തരം അരിയ്ക്ക് കിലൊയ്ക്ക് നാലുരൂപവരെ വിപണിയില്‍ കൂടിയിട്ടുണ്ട്. ജയ, സുരേഖ, ചമ്പാവ്‌, വടി തുടങ്ങിയ അരികള്‍ക്കെല്ലാം വിലകൂടി. ജയ-30 രൂപ, സുരേഖ, ചമ്പാവ്‌ -29 രൂപ, വടി -29.50 രൂപ എന്നിങ്ങനെയാണ്‌ കഴിഞ്ഞ ദിവസത്തെ വില.

അതേസമയം കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക്‌ മുകളിലുള്ള കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 20,507 ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി റിലീസ്‌ ചെയ്തു. 16,319 ടണ്‍ അരിയും 4,188 ടണ്‍ ഗോതമ്പുമാണ്‌ അനുവദിച്ചത്‌. ആഗസ്റ്റ്‌ മുതല്‍ ആറുമാസത്തേക്കാണ്‌ ഭക്ഷ്യധാന്യം കൂടുതല്‍ നല്‍കുന്നത്‌.
.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+