ഓണത്തിന് ബാംഗ്ലൂരില്‍ നിന്നും പ്രത്യേക തീവണ്ടി
കൊച്ചി: ഓണത്തോടനുബന്ധിച്ച് എറണാകുളം-ബാംഗ്ലൂര്‍ പ്രത്യേക തീവണ്ടികള്‍ റെയില്‍വേ അനുവദിച്ചു. പ്രത്യേക തീവണ്ടി യാത്രയ്ക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ ഞായറാഴ്ച ആരംഭിക്കും.
ഇതോടെ ഓണാവധിയ്ക്ക് മധ്യകേരളത്തിലേയ്ക്കുള്ള യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സൂചന. എന്നാല്‍ ഓണക്കാലത്തും പ്രത്യേക തീവണ്ടികളൊന്നും അനുവദിക്കാതെ മലബാര്‍ മേഖലയെ തഴഞ്ഞത് എതിര്‍പ്പിനിടയാക്കിയട്ടുണ്ട്.
കണ്ണൂര്‍-യശ്വന്തപുരം തീവണ്ടി പ്രതിദിനമാക്കിയതുകൊണ്ടാണ് മലബാറിലേയ്ക്ക് പ്രത്യേക തീവണ്ടി ഓടിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
എറണാകുളം ജങ്ഷന്‍ബാംഗ്ലൂര്‍ സ്‌പെഷല്‍ (0653) ആഗസ്ത് 19നും 26നും രാത്രി 9.30ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ബാംഗ്ലൂരില്‍ എത്തും. ബാംഗ്ലൂര്‍-എറണാകുളം സ്‌പെഷല്‍ (0654) 20നും 27നും വൈകീട്ട് 6.30ന് ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് എറണാകുളം ജങ്ഷനില്‍ എത്തും.
എറണാകുളം ജങ്ഷന്‍-ബാംഗ്ലൂര്‍ സ്‌പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടി (0657) 20ന് രാത്രി 9.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ബാംഗ്ലൂരിലെത്തും. ബാംഗ്ലൂര്‍എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ (0658) 21ന് വൈകീട്ട് 5.15ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 4.20ന് എറണാകുളത്തെത്തും.
എറണാകുളം ജങ്ഷന്‍ബാംഗ്ലൂര്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ തീവണ്ടി (0659) 23ന് വൈകീട്ട് 6.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ബാംഗ്ലൂരില്‍ എത്തും. ബാംഗ്ലൂര്‍എറണാകുളം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ 24ന് വൈകീട്ട് 5.15ന് ബാംഗ്ലൂരില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 4.20ന് എറണാകുളത്തെത്തും.
എറണാകുളം ജങ്ഷന്‍ബാംഗ്ലൂര്‍ സ്‌പെഷല്‍ (0665) 24ന് രാത്രി 9.30ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 10ന് ബാംഗ്ലൂരെത്തും. ബാംഗ്ലൂര്‍എറണാകുളം ജങ്ഷന്‍ പ്രത്യേക തീവണ്ടി (0666) 25ന് വൈകീട്ട് 6.50ന് ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് എറണാകുളം ജങ്ഷനിലെത്തും.












Click it and Unblock the Notifications