ഓണത്തിന് കേരളആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസ്
കോഴിക്കോട്‍: ഓണത്തിരക്ക് പരിഗണിച്ച് കേരള ആര്‍ടിസി പത്ത് സ്‌പെഷ്യല്‍ ബസുകള്‍ ഓടിയ്ക്കും, ഓഗസ്റ്റ് 18, 19 തിയതികളിലായിരിക്കും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി ഉന്നതോദ്യോഗസ്ഥരോട് അധികൃതര്‍ അനുമതി തേടിയിട്ടുണ്ട്.
10സര്‍വ്വീസുകളായിരിക്കുമുണ്ടാവുകയെന്നറിയുന്നു. ഇവയുടെ റൂട്ടും സമയവും മറ്റും തിങ്കളാഴ്ചയ്ക്കുശേഷം മാത്രമേ അറിയുകയുള്ളു. മലബാര്‍ മേഖലയില്‍ യാത്രാപ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഈ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകളുണ്ടാകുമെന്ന് സൂചനയുണ്ട്.
സ്വകാര്യ ബസ്സുകളിലെ ടിക്കറ്റുകളും കഴിഞ്ഞതോടെ കേരള, കര്‍ണാടക ആര്‍ടിസിയുടെ സ്‌പെഷല്‍ സര്‍വീസുകളിലാണ് യാത്രക്കാരുടെ പ്രതീക്ഷ.
20,21 തീയതികളില്‍ ദിവസങ്ങളില്‍ കേരള ആര്‍ടിസിയുടെ പകല്‍ സര്‍വീസുകളില്‍ മാത്രമാണ് ടിക്കറ്റുകള്‍ ബാക്കിയുള്ളത്. മിക്ക രാത്രി സര്‍വീസുകളിലും ബുക്കിങ് അവസാനിച്ചതായി കേരള ആര്‍.ടി.സി. അധികൃതര്‍ വ്യക്തമാക്കി.
ഇത്തരമൊരു സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സ്‌പെഷല്‍ സര്‍വീസുകള്‍ മാത്രമാണ് ആകെ ആശ്രയം. നിലവില്‍ 10 സര്‍വീസുകള്‍ക്കാണ് അനുമതി തേടിയിരിക്കുന്നതെങ്കിലും കൂടുതല്‍ പെര്‍മിറ്റ് കിട്ടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications