Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രാ നിരോധനം: നടപടികളെടുക്കുമെന്ന് മന്ത്രി

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ആശങ്ക വേണ്ടെന്നും ഏതൊരു പ്രശ്‌നപരിഹാരത്തിനും നിര്‍ഭയമായി തന്നെ സമീപിക്കാമെന്നും കര്‍ണാടക അഭ്യന്തര മന്ത്രി ഡോക്ടര്‍ വി.എസ്. ആചാര്യ.

കേരളത്തെക്കുറിച്ച് ഏറെ മതിപ്പുണ്ടെന്നും മലയാളികള്‍ കഴിവിലും അര്‍പ്പണബോധത്തിലും എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ദിപ്പുര്‍ വഴിയുള്ള രാത്രികാല യാത്രാനിരോധനത്തില്‍ മലയാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അറിയാമെന്നും ഇക്കാര്യത്തില്‍ കേരളത്തിന് അനുകൂലമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ മലയാളികളടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സുരക്ഷിതരായിരിക്കും. കര്‍ണാടകയില്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ മലയാളികളുണ്ട്. ഇവരുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കും മാതൃകയാണ്.

ശാസ്ത്രരംഗത്തും ഗവേഷണ രംഗത്തും മലയാളികളുടെ സംഭാവന വലുതാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കേരളം നേടിയ വികസനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവോണത്തിന് അവധി നല്‍കണമെന്ന മലയാളി സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ. വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+