ഓണം പാചകത്തെക്കുറിച്ചും തരൂരിന്റെ ട്വീറ്റ്

അതിനായി ഇതാ ശശി തരൂരിന്റെ ട്വീറ്റ്. ഓണം സദ്യ വിഭവങ്ങള്‍ ഉണ്ടാക്കുന്നതന്റെ വീഡിയൊ ട്യൂട്ടോറിയലിനെ കുറിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. പക്ഷേ ഒരു രഹസ്യം കൂടി തരൂര്‍ വെളിപ്പെടുത്തുന്നു. താന്‍ സ്വയം ഈ പാചകങ്ങള്‍ പ്രയോഗിച്ച് നോക്കിയില്ലെന്നതാണ് അത്. പക്ഷേ പാചക വീഡിയൊയിലെ ശബ്ദം തരൂരിന്റെ സഹോദരി ശോഭയുടേതാണെന്നും തരൂര്‍ പറയുന്നു.
ഈ വീഡീയൊകള്‍ കണ്ട് ഓണ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അനായാസം പഠിയ്ക്കാം. ഇന്ത്യ വീഡിയൊ ഡോട്ട് ഒആര്‍ജി എന്ന സൈറ്റാണ് ഒണം വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ വീഡിയൊ ട്യൂട്ടോറിയല്‍ തയ്യാറാക്കിയിരിയ്ക്കുന്നത്. കേരള ടൂറിസവുമായി ചേര്‍ന്നാണ് സൈറ്റ് ഇത് നടപ്പാക്കിയിരിയിക്കുന്നത്. ഇക്കുറി ഓഗസ്റ്റ് 23 തിങ്കളാഴ്ചയാണ് തിരുവോണം. അട പ്രഥമന്‍, മാങ്ങ പച്ചടി, ഇഞ്ചി തൈര്, പാല്‍ പായസത്തിനുള്ള പൂവട ഉണ്ടാക്കല്‍ തുടങ്ങി 25 ഓണ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ വീഡിയൊകളാണ് ഇതിലുള്ളത്. ഇംഗ്ലീഷിലാണ് ഇതിന്റെ വിവരണം. അത് മറുനാടന്‍ മലയാളികള്‍ക്ക് സഹായകമാവും. മലയാളികള്‍ അല്ലാത്തവര്‍ക്ക് പോലും ഇത് പരീക്ഷിയ്ക്കാനൊരവസരം കൂടിയാണ് ഇത് നല്‍കുന്നത്.
ഇതിന് പുറമേ ഓണത്തിന് വീഡിയൊ ആശംശകളയയ്ക്കാനുള്ള സൗകര്യവും ഈ സൈറ്റ് ഒരുക്കിയിട്ടുണ്ട്. കേരളത്തിന് പുറത്ത് 18 ലക്ഷം മലയാളികള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.












Click it and Unblock the Notifications