Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം പടിവാതിക്കല്‍; മലയാളി ഉത്രാടപ്പാച്ചിലില്‍

Onam
കൊച്ചി: ഓണാഘോഷത്തിന് നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയുടെ വട്ടങ്ങളൊപ്പിയ്ക്കാനും ഓണക്കോടി വാങ്ങാനുമുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളി.

ഉത്രാടനാളില്‍ പൊടിപൊടിയ്ക്കുന്ന കച്ചവടത്തിനായി വിപണികളും സജീവം. പച്ചക്കറി വിപണിയിലെല്ലാം രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്. വസ്ത്ര, ആഭര, ഗ്രഹോപകരണ വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണത്തിന്റെ സ്വാഭാവികതയും സൗന്ദര്യവും മങ്ങുന്നുവെന്ന ആവലാതികള്‍ക്കിടയിലും വിപണിയില്‍ തിരക്കിന് കുറവൊന്നുമില്ല.

വിലക്കയറ്റം ആഘോഷത്തിന്റെ തിളക്കം കുറയ്ക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും അതൊന്നും ബാധിച്ചിട്ടില്ലെന്നാണ് വിപണിയിലെ തിരക്ക് വ്യക്തമാക്കുന്നത്. ശനിയാഴ്ചത്തെ ഉത്രാടസന്ധ്യയും മലയാളിക്ക് പ്രാധാന്യമേറിയതാണ്. ഓണത്തിന്റെ ഐശ്വര്യം ഉത്രാടസന്ധ്യയിലാണ് വരുന്നതെന്നാണ് വിശ്വാസം. ഓണാഘോഷത്തിന് മാറ്റുകൂട്ടി സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളും ശനിയാഴ്ച ആരംഭിയ്ക്കുകയാണ്.

സദ്യവട്ടങ്ങളൊരുക്കാനുള്ള ഉത്രാടപ്പാച്ചിലെന്നും ഇല്ലാത്ത മലയാളികളും സാധാരണ കാഴ്ചയായി മാറുകയാണ്. തിരുവോണത്തിന് ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഓണസദ്യയ്ക്ക് കാത്തിരിയ്ക്കുന്ന മലയാളികള്‍ ഓരോ വര്‍ഷവും ഏറി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+