ശശി തരൂരും സുനന്ദ പുഷ്‌കറും വിവാഹിതരായി

പാലക്കാട് എലവഞ്ചേരിയില്‍ തരൂരിന്റെ തറവാട്ടുവീടായ മുണ്ടാരത്ത് രാവിലെ 7.30 മുതല്‍ 8.30 വരെയുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. ദേശകാരണവന്‍മാരുടെ കാര്‍മികത്വത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
തറവാട്ടില്‍ നടക്കുന്ന നിറപുത്തരി ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്ക്ക് നവദമ്പതിമാര്‍ തിരുവനന്തപുരത്തേക്ക് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായി തിരുവനന്തപുരത്ത് വിരുന്ന് സല്‍ക്കാരം നടത്തുന്നുണ്ട്.
ശശി തരൂര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ എലവഞ്ചേരിയിലെത്തിയിരുന്നു. സുനന്ദ പുഷ്‌ക്കറും വീട്ടുകാരും ശനിയാഴ്ച കോയമ്പത്തൂരില്‍ തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ വിവാഹവേദിയിലെത്തിയ്..
ഇരുവരുടേയും ഉറ്റബന്ധുക്കളടക്കം 150ല്‍ താഴെ മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തുള്ളൂ. ശശി തരൂരിന്റെ രണ്ടു ആണ്‍മക്കളും സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
കശ്മീരിലെ സോപോര്‍ സ്വദേശിനിയാണ് സുനന്ദ പുഷ്‌കര്‍. ഐപിഎല്‍ കൊച്ചി ടീമില്‍ സുനന്ദ പുഷ്‌കറിന് സജന്യ ഓഹരികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ശശി തരൂരിന് വിദേശകാര്യ സഹമന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്.












Click it and Unblock the Notifications