എംപിമാരുടെ പോക്കറ്റിലേക്ക് 10000 രൂപ കൂടി

എംപിമാരുടെ ശമ്പളം 16000ല്‍ നിന്നു 50000 രൂപയാക്കിയതിനു പിന്നാലെയാണ് ആനുകൂല്യവും വര്‍ദ്ധിപ്പിയ്ക്കുന്നത്. സഭയിലെ വലിയൊരു വിഭാഗം അംഗങ്ങളും കോടീശ്വര പട്ടികയില്‍ ഇടം പിടിച്ചവരാണ്. ഇവരുടെ ശംബളം കുത്തനെ വര്‍ദ്ധിപ്പിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുനന്നു.
വെള്ളിയാഴ്ച ചേര്‍ന്ന ക്യാബിനറ്റ്, എംപിമാരുടെ ശമ്പളം 50000 ആയി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വര്‍ധന കുറഞ്ഞുപോയെന്നാരോപിച്ച് ഇടതുപക്ഷമൊഴികെ മിക്ക കക്ഷികളും പരാതിപ്പെടുകയും പാര്‍ലമെന്റില്‍ ബഹളം കൂട്ടുകയും ചെയ്തു.
ലാലുവിന്റെ ആര്‍ജെഡിയും സമാജ് വാദി പാര്‍ട്ടിയുമാണ് ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയത്. ഇവരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു ലഭിച്ചശേഷമാണു പാര്‍ലമെന്റ് പ്രവര്‍ത്തനം സുഗമമായത്.












Click it and Unblock the Notifications