ഹരിയാന മുഖ്യമന്ത്രിക്കും ചെരിപ്പേറ്
മഹേന്ദര്‍ഗഡ്(ഹരിയാന): ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് നേരെയും ചെരിപ്പേറ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 21 വയസുകാരനായ ശക്തി സിങാണ് ചെരുപ്പെറിഞ്ഞത്.
ഹരിയാനയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് നിയമസഭാംഗം റാവു ധന്‍സിങ്് സംഘടിപ്പിച്ച റാലിയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യവേയാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ ദേഹത്ത് ചെരുപ്പു കൊണ്ടില്ല.
ചെരിപ്പേറിനുശേഷം രക്ഷപ്പെടാനൊരുങ്ങിയ ശക്തി സിങിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ മാതൃജില്ലയായ റോത്തക്കിലെ ബനിയാനി ഗ്രാമക്കാരനായ ശക്തിയ്ക്ക ഒരു പ്രതിഷേധ പ്രകടനത്തിനിടയില്‍ വെടിയേറ്റിരുന്നു. നഷ്ടപരിഹാരമായി സര്‍ക്കാര്‍ പത്തു ലക്ഷം രൂപയും ജോലിയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ലത്രേ. ഇതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പെറിഞ്ഞതെന്നും ശക്തി സിംഗ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
റാലിക്കിടെ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടിയ അഞ്ചു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കു നേരേ ചെരുപ്പെറിഞ്ഞിരുന്നു.












Click it and Unblock the Notifications