തിരുവോണത്തിന് 20 കോടിയുടെ മദ്യം വിറ്റു

തിരുവോണദിവസം ഒഴികെ തൊട്ടുമുമ്പുള്ള ആറ് ദിവസം കൊണ്ട് കേരളത്തില്‍ 155.61 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17.61 ശതമാനം വര്‍ദ്ധനയാണ് ഇത്തവണത്തെ ഓണസീസണില്‍ ഉണ്ടായിരിക്കുന്നത്.
ഓണക്കാലത്തെ ഏറ്റവും തിരക്കുള്ള ദിവസമായ ഉത്രാടനാളില്‍ വിറ്റത് 30 കോടി രൂപയുടെ മദ്യം. എല്ലാ തവണത്തേയും പോലെ ചാലക്കുടിയാണ് മദ്യ വില്‍പ്പനയില്‍ ഉത്രാടത്തില്‍ ഒന്നാമത്തെത്തിയത്. 29.44 ലക്ഷത്തിന്റെ വില്‍പനയാണ് ചാലക്കുടിയില്‍ നടന്നത്.
എന്നാല്‍ തിരുവോണദിനത്തില്‍ ചാലക്കുടിക്കാര്‍ രണ്ടാമതായി. കൊാല്ലത്തെ കരുനാഗപ്പള്ളിക്കാരാണ് തിരുവോണദിന മദ്യവില്‍പ്പനയില്‍ മുന്നില്‍ നിന്നത്.












Click it and Unblock the Notifications