മെക്‌സിക്കോയുടെ ജിമെന വിശ്വസുന്ദരി

ലാസ് വെഗാസില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ജിമെന കിരീടം ചൂടിയത്. മിസ് ജമൈക്ക യെണ്ടി ഫിലിപ്‌സ് രണ്ടാം സ്ഥാനത്തും മിസ് ഓസ്‌ട്രേലിയ ജസ്റ്റിന കാംബെലാണ് മൂന്നാം സ്ഥാനത്തുമെത്തി.
നിലവിലുള്ള മിസ് യൂണിവേഴ്‌സ് സ്‌റ്റെഫാനിയ ഫെര്‍ണാണ്ടസില്‍ നിന്നും ജിമെന കീരിടം ഏറ്റുവാങ്ങി. മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധി യുയോഷി സെന്‍ഗുപ്ത ആദ്യ 15ല്‍ പോലും ഇടം കണ്ടെത്താനാവാതെ നേരത്തെ പുറത്തായിരുന്നു.
ഇനിയുള്ള ഒരു വര്‍ഷക്കാലം ജിമെന എയ്ഡ്‌സ്, കാന്‍സര്‍ രോഗങ്ങള്‍ക്കെതിരെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി പ്രവര്‍ത്തിക്കും. മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന സുന്ദരിമാരുമായി ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണിത്. 22 കാരിയായ ജിമെന 15 വയസ്സുമുതല്‍ മോഡലിങ് രംഗത്ത് സജീവമാണ്.












Click it and Unblock the Notifications