ബന്ദിനാടകത്തിന് അന്ത്യം; വിട്ടയച്ചവരെ കണ്ടെത്തി

കിഷന്‍ജിയെന്ന് അവകാശപ്പെട്ട് ഒരാള്‍, ബന്ദികളിലൊരാളായ അഭയ് യാദവിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തി യാദവ് വൈകാതെ തിരിച്ചെത്തുമെന്ന് പറഞ്ഞതായി പ്രാദേശിക ടിവി ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.
രൂപേഷ്‌കുമാര്‍ സിന്‍ഹ, അഭയ് യാദവ്, മുഹമ്മദ് എഹ്‌സാന്‍ എന്നീ പോലീസുകാരെ ഞായറാഴ്ച രാവിലെ എട്ടിനുമുമ്പ് വിട്ടയയ്ക്കാമെന്ന് ശനിയാഴ്ച രാത്രി മാവോവാദികള്‍ പറഞ്ഞതോടെയാണ് ഒരാഴ്ച പിന്നിട്ട ബന്ദി നാടകം അവസാനിച്ചത്. ബീഹാര്‍ ജയിലില്‍ കഴിയുന്ന എട്ട് വിമതരെ വിട്ടയക്കണമെന്നായിരുന്നു മാവോവാദികളുടെ ആവശ്യം. അവര്‍ നല്‍കിയ അന്ത്യശാസന സമയം അവസാനിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്ന് ബന്ദികളാക്കിയ പൊലീസുകാരില്‍ ഒരാളെ വധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബന്ദി പ്രശ്‌നത്തിന് കഴിയും വേഗം പരിഹാരം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു.












Click it and Unblock the Notifications